എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന കെ-റെയിൽ (സിൽവർലൈൻ) അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം റദ്ദാക്കി സർക്കാർ. വിജ്ഞാപനം റദ്ദാക്കിയതായും പദ്ധതിക്കായി സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി നാട്ടിയ മഞ്ഞ കുറ്റികൾ പിഴുതുമാറ്റാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ച സിൽവർലൈൻ പദ്ധതി റദ്ദുചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാൻ തീരുമാനമായത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദു ചെയ്യും.
എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന കെ-റെയിൽ (സിൽവർലൈൻ) അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം റദ്ദാക്കി സർക്കാർ
No Comment.