Skip to content

chithrodayamflashnews.com

November 29, 2026 10:17 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കോഴിക്കോട്ട് കാറിനു തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ്

കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ തീപടര്‍ന്നുപിടിച്ച് യുവതി മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ്.
ഗര്‍ഭിണിയായ സോനയുടെ മരണത്തില്‍ ഭര്‍ത്താവ് രജിന്‍ ലാലിന് പങ്കില്ലെന്നും പോലീസ് പറയുന്നു.

ശരീരത്തിനേറ്റ 60 ശതമാനം പൊള്ളലുകളോടെ യുവാവ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.

സോന കരുതിക്കൂട്ടി കന്നാസില്‍ പെട്രോള്‍ വാങ്ങി കാറില്‍ വയ്ക്കുകയും ഓട്ടത്തിനിടെ തീ കൊടുക്കുകയുമായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. രജിന്‍ലാലുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കടുത്ത മാനസിക ബുദ്ധിമുട്ട് നേരിട്ടതാണ് ഇത്തരമൊരു കടുംകൈയിലേക്ക് യുവതി എത്തിച്ചേര്‍ന്നത്.

മരണത്തിന് തൊട്ട് മുമ്പ് താന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ സോന സഹോദരിയോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയില്‍ എത്തിയ സോന കന്നാസില്‍ പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു.

അന്നേദിവസം രാത്രി ഒന്‍പതോടെ ബന്ധുവീട്ടില്‍നിന്ന് രജിന്‍ലാലിനൊപ്പം വീട്ടിലേക്ക് പോകുന്നവഴിയാണ് സോന കാറിനുള്ളില്‍ പെട്രോള്‍ സൂക്ഷിച്ച കന്നാസിനു തീയിട്ടത്. ഇതോടെ തീ വാഹനത്തിനുള്ളില്‍ ആളിപ്പടര്‍ന്നു. ഇതോടെ വാഹനം നിര്‍ത്തിയ രജിന്‍ലാല്‍ റോഡരികിലെ തോട്ടിലേക്ക് ചാടുകയായിരുന്നു. ഓടിക്കൂടിയവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപ്പോഴേക്കും യുവതി പൊള്ളലേറ്റു മരിച്ചിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6