Skip to content

chithrodayamflashnews.com

November 29, 2026 10:17 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ടിനി ടോം കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞു; കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി കൂടുതൽ വനിതകൾ

കൊച്ചി താരസംഘടനയായ ‘അമ്മ’യിൽ ഭാരവാഹിക്കെതിരെ നടിമാർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെത്തുടർന്ന് വീണ്ടും വൻ പൊട്ടിത്തെറി. സംഘടനയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ നടൻ ടിനി ടോമിനെതിരെ അൻസിബ ഹസ്സനു പിന്നാലെ നീന കുറുപ്പും അതിരൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

‘അമ്മ’യുടെ കുടുംബസംഗമത്തിനിടെ ടിനി ടോം തങ്ങളെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് നീന കുറുപ്പിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് നീന കുറുപ്പ് സംഘടനയ്ക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സംഘടനയുടെ ഔദ്യോഗിക ഭാരവാഹി ആയതുകൊണ്ട് തന്നെ വിഷയത്തിൽ ‘അമ്മ’യുടെ ആഭ്യന്തര തിരുമാനങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അതിനുശേഷമേ കൂടുതൽ പ്രതികരണങ്ങൾ നടത്തുകയുള്ളൂ എന്നുമാണ് നീന കുറുപ്പിന്റെ നിലപാട് എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അൻസിബ ഹസ്സൻ സംഘടനയിൽ നിന്നും രാജിവച്ചിരുന്നു. എന്നാൽ നേതൃത്വത്തിലുള്ള ആൾക്കെതിരെ തന്നെ പരാതി നൽകേണ്ടി വരുന്നതിലെ വിശ്വാസക്കുറവ് കൊണ്ടാണ് താൻ രാജിവെച്ചതെന്ന് അൻസിബ ഇപ്പോൾ വ്യക്തമാക്കുന്നു.

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച ടിനി ടോം, തന്നെ ഒരു ‘ജിഹാദി’ എന്ന് വിളിച്ചതായും മറ്റുള്ളവരെ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നു എന്ന രീതിയിൽ അപവാദങ്ങൾ പ്രചരിപ്പിച്ചതായും അൻസിബ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അൻസിബയുടെ പരാതി മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതൊന്നും ടിനിടോമിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല എന്നുമാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ ശ്വേതാ മേനോൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമങ്ങളിൽ വാർത്ത വന്നതിനു ശേഷം അൻസിബ ഒരു പരാതി അയച്ചിട്ടുണ്ട് എന്നും അതിൽ ടിനി ടോമിന്റെയും ലക്ഷ്മി പ്രിയയുടെയും മറ്റു ചിലരുടെയും ഒക്കെ പേരുകൾ ഉണ്ടെന്നും ശ്വേത മേനോൻ പറഞ്ഞിരുന്നു.

ഇതിനിടെയാണ് നടൻ ടിനി ടോമിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി നടി നീന കുറുപ്പ് രംഗത്തെത്തിയത്. കേട്ടാൽ അറയ്ക്കുന്ന രീതിയിൽ ടിനി ടോം തനിക്കെതിരെ അസഭ്യവർഷം നടത്തിയെന്നും, കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കാണിച്ച് നീന കുറുപ്പ് സംഘടനയ്ക്ക് ഔദ്യോഗികമായി പരാതി നൽകി എന്നാണ് പുറത്തു വരുന്ന വിവരം. ‘അമ്മ’ ഓഫീസിൽ വെച്ചാണ് ഈ മോശം അനുഭവങ്ങൾ ഉണ്ടായതെന്നും അവിടെയുണ്ടായിരുന്ന മറ്റ് അംഗങ്ങൾ ഇടപെട്ട് പിടിച്ചുമാറ്റിയത് കൊണ്ട് മാത്രമാണ് താൻ മർദ്ദനമേൽക്കാതെ രക്ഷപ്പെട്ടതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. തനിക്ക് നേരെ ഉണ്ടായ അസഭ്യവർഷങ്ങൾ അതേപടി എഴുതി ചേർത്താണ് നീന പരാതി നൽകിയിരിക്കുന്നത്.

ടിനി ടോമിന്റെ ഇത്തരം ക്രൂരതകൾക്ക് മറ്റ് പല വനിതാ അംഗങ്ങളും ഇരയായിട്ടുണ്ടെന്നും എന്നാൽ പ്രതികരിച്ചാൽ ഭയപ്പെടുത്തുകയും മർദ്ദിക്കാൻ വരികയും ചെയ്യുന്ന ഇയാളുടെ സ്വഭാവം കാരണം മറ്റുള്ളവർ പരാതി പറയാൻ ഭയപ്പെടുകയാണെന്നും നീന വെളിപ്പെടുത്തുന്നു. ഈ പരാതിയിൽ, അൻസിബയെ മതതീവ്രവാദിയാക്കാൻ ടിനി ടോം ശ്രമിച്ചതിന് താൻ നേരിട്ട് ദൃക്സാക്ഷിയാണെന്നും നീന കുറുപ്പ് സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഒരു സ്ത്രീ നൽകിയ, നിയമപരമായി പൊലീസിന് കൈമാറേണ്ട ഇത്രയും ഗൗരവമേറിയ പരാതി ലഭിച്ചിട്ടും ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി ഇത് പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. അൻസിബയുടെ പരാതിയിലും സമാനമായ നിലപാടാണ് സംഘടന സ്വീകരിച്ചത്. സ്ത്രീകളുടെ പരാതികൾ തഴയുന്നതും പൂഴ്ത്തിവെക്കുന്നതുമായ പതിവ് രീതി തന്നെയാണ് ഇവിടെയും തുടരുന്നതെന്നും, ടിനി ടോമിനെ സഹായിക്കുന്ന നിലപാടാണ് സംഘടനയുടേതെന്നും പരക്കെ വിമർശനമുയരുന്നുണ്ട്.

മുൻകാലങ്ങളിലും സംഘടനയ്ക്കുള്ളിൽ സ്ത്രീകൾ ഉന്നയിക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് പകരം പരാതിക്കാരെ ഒറ്റപ്പെടുത്തുന്ന രീതിയാണ് ‘അമ്മ’ സ്വീകരിച്ചിട്ടുള്ളതെന്ന വിമർശനം റിപ്പോർട്ടിൽ ഉയർത്തിക്കാട്ടുന്നു. ഇത്രയും ഗൗരവമേറിയ ആരോപണങ്ങൾ പരസ്യമായ സാഹചര്യത്തിൽ, പരാതിക്കാരുമായും ടിനി ടോമുമായും ചർച്ച നടത്താനും വിഷയത്തിൽ അടിയന്തര തീരുമാനമെടുക്കാനും സംഘടനയുടെ നേതൃത്വം വലിയ സമ്മർദ്ദത്തിലാണ്. വരും ദിവസങ്ങളിൽ ഈ വിഷയം സിനിമാ മേഖലയിൽ കൂടുതൽ ചർച്ചകൾക്കും മാറ്റങ്ങൾക്കും വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6