Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെ രാശി ഫലം(2026 മെയ് 29, വെള്ളിയാഴ്ച)

 

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കുടുംബത്തോടൊപ്പം മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന സന്തോഷകരമായ ദിവസമാണിത്. അകന്നു കഴിയേണ്ടി വന്ന ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം അനുകൂലമായ ജോലി മാറ്റം ലഭിക്കും. സർക്കാർ തലത്തിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാനും അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാനും യോഗമുണ്ട്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): സർക്കാർ ജോലിക്കായി മത്സരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അർഹമായ മികച്ച അവസരങ്ങൾ കൈവരും. ഔദ്യോഗിക ആനുകൂല്യങ്ങൾക്കായി സമർപ്പിച്ച അപേക്ഷകളിൽ അനുകൂലമായ തീരുമാനമുണ്ടാകും. വ്യാപാര-ബിസിനസ്സ് രംഗത്ത് ശ്രദ്ധേയമായ പുരോഗതിയും നിയമപരമായ തർക്കങ്ങളിൽ വിജയവും കൈവരിക്കാൻ സാധിക്കും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): വ്യക്തിബന്ധങ്ങളിലും സാമൂഹിക ഇടപെടലുകളിലും ഇന്ന് അതീവ വിവേകവും മാന്യതയും പുലർത്തുക. അശ്രദ്ധമായ വാക്കുകളോ പെരുമാറ്റങ്ങളോ അനാവശ്യമായ ആരോപണങ്ങൾക്ക് വഴിവെച്ചേക്കാം. നിങ്ങളുടെ നിലപാടുകളിൽ വ്യക്തത പുലർത്തുന്നതും സംസാരത്തിൽ മിതത്വം പാലിക്കുന്നതും സൽപ്പേര് നിലനിർത്താൻ സഹായിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ധനനഷ്ടങ്ങൾ വരാതിരിക്കാൻ സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ ആസൂത്രണം ആവശ്യമാണ്. വാത-കഫ സംബന്ധമായ ബുദ്ധിമുട്ടുകളോ അലർജിയോ ഉള്ളവർ ആരോഗ്യകാര്യത്തിൽ പ്രത്യേക കരുതൽ എടുക്കുക. ബാങ്ക് ലോണുകളോ സാമ്പത്തിക ബാധ്യതകളോ ഉള്ളവർ തിരിച്ചടവുകളിൽ കൃത്യത പുലർത്തുന്നത് നന്നായിരിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): തൊഴിൽ മേഖലയിൽ നിങ്ങളുടെ പ്രവൃത്തികൾക്ക് അർഹമായ അംഗീകാരങ്ങൾ ലഭിക്കുന്നത് വഴി പുതിയ ഊർജ്ജവും ആത്മവിശ്വാസവും കൈവരും. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. തൊഴിൽ വിജയവും സാമ്പത്തികമായ മികച്ച മുന്നേറ്റവും ഈ രാശിക്കാരെ തേടിയെത്തും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ശാരീരികമായ ക്ഷീണമോ ആരോഗ്യക്കുറവോ പ്രവർത്തനങ്ങളെ അല്പം മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് താൽക്കാലിക തടസ്സങ്ങൾ നേരിട്ടേക്കാം. കുടുംബാംഗങ്ങളുമായോ ബന്ധുക്കളുമായോ സംസാരിക്കുമ്പോൾ തർക്കങ്ങളിൽ ഏർപ്പെടാതെ പക്വതയോടെയും ക്ഷമയോടെയും പെരുമാറാൻ ശ്രദ്ധിക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): അവിവാഹിതരുടെ വിവാഹാലോചനകളിൽ അനുകൂലമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാവുന്ന ശുഭദിനമാണിത്. സാമ്പത്തിക ലാഭമുണ്ടാകാനും വിശ്വസ്തരായ നല്ല സുഹൃത്തുക്കളെ ലഭിക്കാനും യോഗമുണ്ട്. വിശിഷ്ട ഭോജനം ആസ്വദിക്കാനും മനസ്സമാധാനത്തോടെയും വിജയത്തോടെയും മുന്നോട്ട് പോകാനും സാധിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കുടുംബാംഗങ്ങളുമായി, പ്രത്യേകിച്ച് പങ്കാളിയോടും മക്കളോടും സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക; അനാവശ്യമായ വാദപ്രതിവാദങ്ങൾ ഒഴിവാക്കുന്നത് സമാധാനം നൽകും. മറ്റുള്ളവരെ സഹായിക്കുമ്പോൾ സ്വന്തം സൽപ്പേരിന് ഭംഗം വരാത്ത രീതിയിൽ വിവേകത്തോടെ ഇടപെടാൻ ശ്രദ്ധിക്കുക.

ധനു രാശി (മൂലം, പൂരാടം, uthradom ആദ്യ കാൽഭാഗം): ദീർഘനാളായി അകൽച്ചയിലോ ശത്രുതയിലോ ആയിരുന്നവർ പിണക്കങ്ങൾ മാറി ഒന്നാകാൻ അനുകൂലമായ സാഹചര്യമൊരുങ്ങും. കുടുംബാംഗങ്ങളിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും മികച്ച പിന്തുണയും സ്നേഹവും ലഭിക്കും. സമൂഹത്തിൽ കീർത്തിയും ധനലാഭവും വർദ്ധിക്കുന്നതോടൊപ്പം സാമൂഹിക ബന്ധങ്ങൾ ദൃഢമാകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ദാമ്പത്യ ജീവിതത്തിൽ സ്നേഹവും മികച്ച ഐക്യവും അനുഭവപ്പെടും. മുൻകാല രോഗങ്ങളിൽ നിന്ന് രോഗശാന്തി ലഭിക്കുന്നതോടൊപ്പം ശാരീരികക്ഷമത കൈവരും. കോടതി കാര്യങ്ങളിലും വ്യവഹാരങ്ങളിലും വിജയം പ്രതീക്ഷിക്കാം. ഭവനത്തിൽ മംഗളകർമ്മങ്ങൾ നടക്കാനും സാമ്പത്തിക ഉന്നതിയും പ്രശസ്തിയും തേടിയെത്താനും യോഗമുണ്ട്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ഉദരസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഭക്ഷണക്രമത്തിലും ആരോഗ്യകാര്യങ്ങളിലും പ്രത്യേക ജാഗ്രത പുലർത്തുക. ഔദ്യോഗിക രംഗത്തെ വെല്ലുവിളികളെ ധീരതയോടെയും ആസൂത്രണത്തോടെയും നേരിടാൻ ശ്രദ്ധിക്കണം. പണമിടപാടുകളിൽ നിയന്ത്രണം പാലിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): തൊഴിൽ രംഗത്ത് അല്പം അധ്വാനഭാരവും വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. അനാവശ്യമായ ആഡംബരങ്ങൾക്കോ പാഴ്ച്ചെലവുകൾക്കോ മുതിരുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. ആരോഗ്യ കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്; പ്രതിസന്ധികളെ നേരിടാൻ മാനസികമായ കരുത്ത് നിലനിർത്തുക.

 

തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6