Skip to content

chithrodayamflashnews.com

November 29, 2026 12:03 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഒന്നര വയസ്സുകാരന്റെ കൊലപാതകത്തില്‍ അഷ്‌കറിന് എതിരെ കൊലപാതകക്കുറ്റം ചുമത്തി.

ഒന്നര വയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതികളായ അമ്മ അഖിലയും രണ്ടാനച്ഛന്‍ അഷ്‌കറും റിമാന്‍ഡില്‍. നെടുമങ്ങാട് സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. അഷ്‌കറിന് എതിരെ കൊലപാതകക്കുറ്റം ചുമത്തി. കുഞ്ഞിനെ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നുവെന്നാണ് അഷ്‌കറിന്റെ കുറ്റസമ്മതം. ഒന്നര വയസുകാരന്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ 51-ഓളം മുറിവുകള്‍ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തെളിവ് നശിപ്പിക്കാനും ശ്രമങ്ങള്‍ ഉണ്ടായതായി പോലീസ് പറയുന്നു. ഫോറന്‍സിക് സംഘം എത്തുന്നതിന് മുന്‍പ് പ്രതി അഷ്‌കറിന്റെ അമ്മയും സഹോദരിയും ചേര്‍ന്ന് വീട് കഴുകി വൃത്തിയാക്കിയെന്ന് നാട്ടുകാര്‍ പറഞ്ഞു.കുഞ്ഞിന്റെ തുണികളും, കത്തുകളും വീട്ടില്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. അഷ്‌കര്‍ സ്ഥിരം കുറ്റവാളിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഷ്‌കറിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചിലര്‍ പ്രതിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അഷ്‌കറിനെ തെളിവെടുപ്പിനായി എത്തിക്കും എന്ന് അറിഞ്ഞതോടെ പരിസരത്ത് നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. ഇയാളുടെ സഹോദരി ഭര്‍ത്താവാണ് പനവൂര്‍ കരിക്കുഴിയിലെ വാടകവീട് ഏര്‍പ്പാടാക്കി കൊടുത്തത്. നാല് മാസം മുന്‍പാണ് അഖിലയും കുഞ്ഞും ഈ വീട്ടിലേക്ക് താമസിക്കാനായി എത്തുന്നത്. തലയില്‍ പരുക്കേറ്റതിന് തുടര്‍ന്നുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്നാണ് ഒന്നര വയസുകാരന്‍ മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

നമ്മുടെ രാജ്യത്ത് ഒരു കൂസലുമില്ലാതെ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് നമ്മുടെ നിയമസംവിധാനത്തിലെ പഴുതുകൾ ഒരു പരിധിവരെ സഹായകരമാകുന്നു എന്നുള്ളത് പുന:പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു എന്ന് നിസംശയം പറയാം…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6