Skip to content

chithrodayamflashnews.com

November 29, 2026 12:05 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പാനൂരിൽ വൻ ലഹരിവേട്ട; വ്യാവസായിക അളവിൽ എം.ഡി.എം.എ പിടികൂടി

പാനൂർ: പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാവസായിക അളവിൽ എം.ഡി.എം.എ പിടികൂടി. പാനൂരിനടുത്ത് പന്ന്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഉള്ളിയേരി സ്വദേശി ഗഫൂർ എം.കെ (47) എന്നയാളെയാണ് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാൾ താമസിക്കുന്ന വീട്ടിൽ പരിശോധന നടത്തിയത്.പരിശോധനയിൽ വ്യാവസായിക അളവിൽ 337.74 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇതിനുപുറമെ മയക്കുമരുന്ന് വിൽക്കാനായി തൂക്കാൻ ഉപയോഗിക്കുന്ന ചെറിയ ഡിജിറ്റൽ ത്രാസും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ പാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണ‍ നിധിൻരാജ് പി ഐപിഎസ്, കൂത്തുപറമ്പ് എസിപി സിബി ടോം, പാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷ് പി കെ എന്നിവരുടെ നി‍‍ർദ്ധേശ പ്രകാരം സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷജീർ വി.പി യുടെ നേതൃത്വത്തിൽ എസ്.ഐ പ്രശോഭ്, എ.എസ്.ഐ ബൈജു, സി.പി.ഒ ഷിനിത എന്നിവരാണ് പ്രതിയെ പിടികൂടിയത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6