Skip to content

chithrodayamflashnews.com

June 12, 2026 8:35 pm
ലോകകപ്പിന് മെക്‌സിക്കോയുടെ വിജയത്തുടക്കം കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രജില്ലയിൽ 74 സർവിസുകളിൽ ഈ സൗകര്യം ലഭിക്കും. ലോകകപ്പ് ആവേശത്തിൽ മുഴുകിയിരിക്കുന്ന ഫുട്ബോൾ പ്രേമികളെ കാത്ത് സൈബർ ലോകത്ത് വലിയൊരു കെണിയൊരുങ്ങിയിരിക്കുന്നതായി കേരള സൈബർ പോലീസിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. വിവാഹം എന്നാൽ വേലക്കാരിയെ വെക്കലല്ല’; വീട്ടമ്മമാർ വെറും വീട്ടിലിരിക്കുന്നവരല്ല, രാജ്യത്തിന്റെ നിർമ്മാതാക്കൾ; സുപ്രീം കോടതിയുടെ ചരിത്രവിധി!
Asnap 1409

അന്തരിച്ച മലയാളത്തിന്‍റെ പ്രിയ നടൻ സലിംകുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര

കൊച്ചി  ഇന്നലെ അന്തരിച്ച മലയാളത്തിന്‍റെ പ്രിയ നടൻ സലിംകുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര. ഹാസ്യത്തിന്‍റെ ആശാനെ അവസാന നോക്കുകാണാൻ ആയിരങ്ങളാണ് പറവൂർ ടൗൺഹാളിലെ പൊതു ദർശനത്തിലേക്ക് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിൽ എത്തിച്ചത്. രണ്ട് മണിക്ക് പൊതുദർശനം പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി.

വീട്ടുവളപ്പിൽ വൈകിട്ട് 3.30 ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും പ്രിയനടനെ കേരളം യാത്രയാക്കുക. അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷ പ്രകാരം മത ചടങ്ങുകൾ ഒഴിവാക്കിയാകും സംസ്കാരം. ടൗൺ ഹാളിലെ പൊതുദർശനത്തിനൊടുവിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് സലീം കുമാറിനെ ആംബുലൻസിലേക്ക് കയറ്റിയത്. മുഖ്യമന്ത്രി വി ഡി സതീശനടക്കം സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ടൗൺ ഹാളിലെത്തി.

അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര
കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം, രമേശ് പിഷാരടി, നവ്യനായർ എന്നവരെല്ലാം സലിംകുമാറിന് അന്തിമോപചാരമർപ്പിക്കാനെത്തി. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള സിനിമാ മേഖലയിലെ പ്രമുഖർ സലിംകുമാറിനെ സോഷ്യൽ മീഡിയയിലൂടെ അനുസ്മരിച്ചു. തീരാത്ത സങ്കടമാണ് സലിംകുമാറിന്റെ വിയോഗമെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമക്ക് അകത്തും പുറത്തും നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാറെന്ന് മോഹൻലാലും അനുസ്മരിച്ചു. നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനെയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശനും മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലീം കുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും അനുസ്മരിച്ചു. കോൺഗ്രസുകാരനായിരുന്നുവെന്നും പക്ഷെ അതിനപ്പുറം വ്യക്തിബന്ധങ്ങൾ ഉള്ള മനുഷ്യനായിരുന്നു സലിം കുമാറെന്നും സിപിഎം നേതാവ് എംഎ ബേബി അനുസ്മരിച്ചു. പ്രതിഭാശാലിയായ അഭിനേതാവായിരുന്നുയ കലാലോകത്തിന് തീരാ നഷ്ടമാണെന്നും ബേബി പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6