Skip to content

chithrodayamflashnews.com

June 12, 2026 8:44 pm
ലോകകപ്പിന് മെക്‌സിക്കോയുടെ വിജയത്തുടക്കം കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രജില്ലയിൽ 74 സർവിസുകളിൽ ഈ സൗകര്യം ലഭിക്കും. ലോകകപ്പ് ആവേശത്തിൽ മുഴുകിയിരിക്കുന്ന ഫുട്ബോൾ പ്രേമികളെ കാത്ത് സൈബർ ലോകത്ത് വലിയൊരു കെണിയൊരുങ്ങിയിരിക്കുന്നതായി കേരള സൈബർ പോലീസിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. വിവാഹം എന്നാൽ വേലക്കാരിയെ വെക്കലല്ല’; വീട്ടമ്മമാർ വെറും വീട്ടിലിരിക്കുന്നവരല്ല, രാജ്യത്തിന്റെ നിർമ്മാതാക്കൾ; സുപ്രീം കോടതിയുടെ ചരിത്രവിധി!
Asnap 1409

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ. കോഴിക്കോട് 3 കുട്ടികൾക്ക് രോ​ഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ രണ്ടു കുട്ടികളെ ഡിസ്ചാർജ് ചെയ്തു. ബത്തേരിയിലെ പ്രാഥമിക പരിശോധനയിൽ ഷി​ഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷയിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളമേ ഹോട്ടലുകളിൽ അടക്കം കൊടുക്കാവൂ. ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും. വയറിളക്കം കണ്ട സ്കൂളിലെ കുഴൽക്കിണറിലെ വെള്ളത്തിനു പ്രശ്നം ഇല്ല. സ്കൂളിലെ കിണറിന്റെ പരിശോധന ഫലം വന്നിട്ടില്ല. കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും രോഗ ലക്ഷണം ഇന്ന് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂവെന്നും മന്ത്രി പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6