Skip to content

chithrodayamflashnews.com

June 14, 2026 4:56 pm
Asnap 1409

മലയാളികളുടെ പ്രിയനടൻ സലിം കുമാറിന് വിട നൽകി കേരളം

മലയാളികളുടെ പ്രിയനടൻ സലിം കുമാറിന് വിട നൽകി കേരളം. വടക്കൻ പറവൂരിലെ അദ്ദേഹത്തിന്റെ വസതിയായ ലാഫിങ് വില്ലയിൽ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മക്കളായ ചന്തുവും ആരോമലും സലിംകുമാറിന്റെ ചിതയ്ക്ക് തീകൊളുത്തി.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാരം നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് അടക്കമുള്ള ചടങ്ങുകൾ ഒഴിവാക്കണമെന്ന് അദ്ദേഹം കുടുംബത്തോട് പറഞ്ഞിരുന്നു.
പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാൻ ഞായറാഴ്ച രാവിലെ മുതൽ വൻ ജനപ്രവാഹമാണ് പൊതുദർശനം നടന്ന പറവൂരിലെ ടൗൺ ഹാളിലേക്ക് ഒഴുകിയെത്തിയത്. കനത്ത മഴയെപ്പോലും അവഗണിച്ച് ആയിരക്കണക്കിന് സാധാരണക്കാരായ ആരാധകരും നാട്ടുകാരും അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നു.
മുഖ്യമന്ത്രി വി.ഡി സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, നടൻ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സലിംകുമാറിന് ആദരാഞ്ജലികൾ അർപ്പിച്ചു. സഹോദര തുല്യനായ ഒരാളെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. പറവൂരിൽ എത്തിയ കാലം മുതൽ സലിം കുമാറുമായും അദ്ദേഹത്തിന്റെ കുടുംബവുമായും തനിയ്ക്ക് ആത്മബന്ധമുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നോമിനേഷൻ കൊടുക്കുന്നത് മുതൽ താൻ വിജയിച്ചെന്ന് പ്രഖ്യാപിക്കുന്നവരെയുള്ള മുഴുവൻ സമയവും സലിം കുമാർ ഒപ്പമുണ്ടാകാറുണ്ടായിരുന്നെന്നും അദ്ദേഹം ഷൂട്ടിം​ഗ് വരെ ക്യാൻസൽ ചെയ്താണ് വന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6