Skip to content

chithrodayamflashnews.com

Asnap 1409

വയനാട്ടിൽ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു.

വയനാട്ടിൽ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ ഷി​ഗെല്ല ബാധിതരുടെ എണ്ണം 25 ആയി. കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളുടെ പരിശോധന ഫലമാണ് ഇന്നലെ പുറത്തുവന്നത്. 337 വിദ്യാര്‍ത്ഥികള്‍ രോ​ഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്. ഷി​ഗ​ഗെല്ല ആശങ്കയായി പടരുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ.മുരളീധരന്‍ ഇന്ന് വയനാട്ടിലെത്തി സ്ഥിതി വിലയിരുത്തും.
ബത്തേരിയില്‍ ഇന്ന് രാവിലെ ഉന്നതതല യോഗം ചേരുന്നുണ്ട്. മുന്‍കരുതലിന് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകിയതായി മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

1 Comments
Whatsapp Image 2024 04 01 At 18.33.29 B82062e6