Skip to content

chithrodayamflashnews.com

November 29, 2026 12:05 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ദേശീയപാതയില്‍ സൂപ്പര്‍ ഫാസ്റ്റ് ബസ് വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരേ നടപടിയുമായി കെഎസ്ആര്‍ടിസി.

തിരുവനന്തപുരം: ദേശീയപാതയില്‍ സൂപ്പര്‍ ഫാസ്റ്റ് ബസ് വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരേ നടപടിയുമായി കെഎസ്ആര്‍ടിസി. ബസിലെ ഡ്രൈവറേയും കണ്ടെക്ടറേയും സര്‍വീസില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്തതായി സിഎംഡി അറിയിച്ചു. ഇവര്‍ക്കെതിരെയുള്ള തുടരന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്നും സിഎംഡി പ്രമോജ് ശങ്കര്‍ പറയുന്നു. ജൂണ്‍ 3-ന് നെയ്യാറ്റിന്‍കര യൂനിറ്റിലെ KS-600 സൂപ്പര്‍ഫാസ്റ്റ് ബസ് നെയ്യാറ്റിന്‍കരയില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നതിനിടെയാണ് സംഭവം. കോഴിക്കോട് പന്തീരാങ്കാവ് ടോള്‍ പ്ലാസയ്ക്ക് സമീപം വെച്ച് ബസ് ജീവനക്കാര്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി സര്‍വീസ് തുടര്‍ന്നത് ദൃശ്യങ്ങള്‍ സഹിതം പ്രചരിച്ചിരുന്നു.

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ ജോലിയില്‍ നിന്നും നീക്കിയത്. ‘യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കാണ് കെഎസ്ആര്‍ടിസി പരമപ്രാധാന്യം നല്‍കുന്നത്. റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും കര്‍ശനമായി പാലിക്കാന്‍ എല്ലാ ജീവനക്കാരും ബാധ്യസ്ഥരാണ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഒരു നിയമലംഘനവും അംഗീകരിക്കില്ല. ഇനിയും ഇത്തരം നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും കെഎസ്ആര്‍ടിസി സിഎംഡി പറഞ്ഞു.

തൊണ്ടയാട് നിന്നും ദേശീയപാത ബൈപ്പാസിലേക്ക് കയറിയ ബസ് ടോള്‍പ്ലാസയില്‍ എത്തിയപ്പോള്‍ പണമില്ലെന്ന് കണ്ട് തിരികെയോടിക്കുകയായിരുന്നു. വണ്‍വേയിലൂടെ ബസ് മൂന്ന് കിലോമീറ്ററോളം തിരിഞ്ഞോടിയെന്നായിരുന്നു പരാതി. ബസ് റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ ഗതാഗത കുരുക്കുണ്ടാവുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനും പോലിസിനും കൈമാറിയതായിരുന്നു. പിന്നാലെയാണ് നടപടി. അതേസമയം, തങ്ങള്‍ പൈസ നല്‍കാന്‍ തയാറായിട്ട് ടോള്‍ ബൂത്തിലെ ജീവനക്കാര്‍ സമ്മതിക്കാത്തിനാല്‍ തിരിച്ച് ഓടിച്ചതെന്നാണ് ബസ് ജീവനക്കാരുടെ വാദം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6