Skip to content

chithrodayamflashnews.com

Asnap 1409

ലോകകപ്പ് ആവേശത്തിൽ മുഴുകിയിരിക്കുന്ന ഫുട്ബോൾ പ്രേമികളെ കാത്ത് സൈബർ ലോകത്ത് വലിയൊരു കെണിയൊരുങ്ങിയിരിക്കുന്നതായി കേരള സൈബർ പോലീസിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: ലോകകപ്പ് ആവേശത്തിൽ മുഴുകിയിരിക്കുന്ന ഫുട്ബോൾ പ്രേമികളെ കാത്ത് സൈബർ ലോകത്ത് വലിയൊരു കെണിയൊരുങ്ങിയിരിക്കുന്നതായി കേരള സൈബർ പോലീസിന്റെ മുന്നറിയിപ്പ്. സൗജന്യമായി കളി കാണാമെന്ന വ്യാജേന ആരാധകരുടെ ഫോണുകൾ ഹാക്ക് ചെയ്യാനാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ഫോണുകളിലേക്ക് വരുന്ന സംശയാസ്പദമായ ലിങ്കുകളെയും സന്ദേശങ്ങളെയും അതീവ ജാഗ്രതയോടെ സമീപിക്കണമെന്ന് പോലീസ് അറിയിച്ചു.
ഫുട്ബോളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ, ലൈവ് കാണാനുള്ള ആപ്ലിക്കേഷൻ, സൗജന്യമായി മത്സരം കാണാനുള്ള ലിങ്കുകൾ എന്നിങ്ങനെയുള്ള സന്ദേശങ്ങൾക്കെതിരേയാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനും മറ്റും ഡൗൺലോഡ് ചെയ്താൽ ഫോൺ ഹാക്ക് ചെയ്യാൻ സാധിക്കും. ബാങ്ക് അക്കൗണ്ടുകൾ അടക്കമുള്ളവ ഹാക്ക് ചെയ്യപ്പെടുമെന്നും സൈബർ വിങ് മുന്നറിയിപ്പ് നൽകുന്നു.

ഫിഫ ലോകകപ്പ് ലൈവ് ഫ്രീ 1000+ ടിവി ചാനലുകൾ സൗജന്യം, പ്രീമിയം ഒടിടി ഉള്ളടക്കം ഫ്രീ, പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും കാണാം തുടങ്ങിയ സന്ദേശങ്ങൾ ശ്രദ്ധിക്കണം. വ്യാജ എപികെ ഫയൽ ഡൗൺലോഡ് ആയാൽ ഫോൺ ഹാക്ക് ചെയ്യപ്പെടുമെന്നും പോലീസ് മുന്നറിയിപ്പിൽ പറയുന്നു. HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV എന്നീ പേരുകളിലാണ് വ്യാജ ആപ്പുകളെന്നും സൈബ‍ർ പോലീസ് പറയുന്നു

1 Comments
Lindsay43 June 13, 2026
| |
Whatsapp Image 2024 04 01 At 18.33.29 B82062e6