Skip to content

chithrodayamflashnews.com

June 14, 2026 4:41 pm
Asnap 1409

മോഡലും മുൻ Mrs കേരള റണ്ണറപ്പുമായ ഹർഷ സണ്ണിയെ 11.82 കോടി വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി പിടിച്ചു.

കാണാൻ സുന്ദരി കണ്ടാൽ മാന്യതയുടെ മുഖംപക്ഷെ കയ്യിലിരിപ്പ് മോശം…കയ്യിൽ നിന്നും പിടികൂടിയത് ₹11.82 കോടി വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ്, മിസ് കേരള റണ്ണറപ്പ് അറസ്റ്റിൽ

മോഡലും മുൻ Mrs കേരള റണ്ണറപ്പുമായ ഹർഷ സണ്ണിയെ 11.82 കോടി വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി പിടിച്ചു.

29-കാരിയായ ഹർഷയെ മുംബൈ വിമാനത്താവളത്തിൽ വച്ചാണ് കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തത്.

ബാങ്കോക്കിൽ നിന്ന് മുംബൈയിലെത്തിയ ഹർഷ സണ്ണിയെ എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

ബാഗേജ് വിശദമായി പരിശോധിച്ചപ്പോൾ ട്രോളി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 12 വാക്വം-സീൽ ചെയ്ത കഞ്ചാവ് പിടികൂടുകയായിരുന്നു.

പിടിച്ചെടുത്ത ഹൈഡ്രോപോണിക് കഞ്ചാവിന്റെ അനധികൃത വിപണി വില ഏകദേശം ₹11.82 കോടിയാണെന്ന് കസ്റ്റംസ് അറിയിച്ചു.

തുടർന്ന് NDPS നിയമപ്രകാരം ഹർഷ സണ്ണിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി അവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

അതേസമയം, ബാഗിൽ നിരോധിത വസ്തുക്കൾ ഉണ്ടായിരുന്നതായി തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഹർഷ സണ്ണിയുടെ വാദം.

ബാങ്കോക്ക് യാത്രയ്ക്കിടെ പരിചയപ്പെട്ട ഒരാൾ വിശ്വാസം നേടിയ ശേഷം ഇന്ത്യയിലേക്ക് ഒരു ബാഗ് കൊണ്ടുപോകാൻ ആവശ്യപ്പെട്ടതായും, അതിലെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും അവർ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6