Skip to content

chithrodayamflashnews.com

November 29, 2026 11:29 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണം പൊട്ടിക്കൽ കേസിൽ രണ്ടുപേർകൂടി അറസ്റ്റിലായി.

കരിപ്പൂർകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണം പൊട്ടിക്കൽ കേസിൽ രണ്ടുപേർകൂടി അറസ്റ്റിലായി. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹ് (26), പരപ്പനങ്ങാടി സ്വദേശി പി.പി. സാദിഖ് (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതി റിമാൻഡ്‌ചെയ്തു.

പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഞായറാഴ്ചയാണ് സൽമാൻ സാലിഹ് സ്വർണവുമായി കരിപ്പൂരിൽ ഇറങ്ങിയതും സ്വർണം കവരാനെത്തിയ സംഘങ്ങളെ കബളിപ്പിച്ച് കടന്നുകളഞ്ഞതും. സ്വർണക്കടത്ത് കാരിയറാണ് ഇയാൾ.

രാത്രി 9.30-ന് ജിദ്ദയിൽനിന്ന് കരിപ്പൂരിൽ സ്വർണവുമായി വിമാനമിറങ്ങിയ സൽമാനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർച്ചചെയ്യാനെത്തിയ 13 പേരെ അറസ്റ്റുചെയ്തിരുന്നു.

കരിപ്പൂരിൽ അഞ്ചു സംഘങ്ങൾ സ്വർണം കവരാനായി എത്തിയിരുന്നു. എന്നാൽ, സൽമാൻ ഈ സംഘങ്ങൾക്കു പിടികൊടുക്കാതെ കടന്നുകളഞ്ഞു.

ഇതോടെ സൽമാനെ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൂട്ടാളിയാണ് പിടിയിലായ സാദിഖ്.

സൽമാനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കവർച്ചസംഘങ്ങളെ കബളിപ്പിച്ച് സ്വർണവുമായി കടന്ന കാര്യം പുറത്തായത്. സ്വർണം കൊടുത്തുവിട്ട യഥാർഥ ഉടമ പറഞ്ഞയാൾക്ക് കൈമാറാതെ മറ്റൊരാൾക്ക് സ്വർണം കൈമാറി തുല്യമായി വീതിക്കാൻ സൽമാൻ തീരുമാനിക്കുകയായിരുന്നു.

വിമാനത്താവളത്തിൽ എത്തിയ സൽമാൻ ഇയാളുടെ സംഘത്തിനൊപ്പം കാറിൽ കയറി മുക്കത്തുള്ള വീട്ടിൽ പോയി. അവിടെ സാദിഖും മറ്റു രണ്ടുപേരും ഉണ്ടായിരുന്നു.

നാലുപേരുംകൂടി കാറിൽ എറണാകുളത്തുപോയി മുറിയെടുത്തു. മുറിയിൽവെച്ച് ട്രോളിബാഗ് പൊളിച്ച് അതിനകത്തുള്ള സ്വർണമെടുത്തു പങ്കിട്ടുവെന്നാണ് സൽമാൻ പോലീസിനോടു പറഞ്ഞിട്ടുള്ളത്.

കള്ളക്കടത്തു സ്വർണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.

2 Comments
Lucas2135 June 14, 2026
| |
Cooper727 June 13, 2026
| |
Whatsapp Image 2024 04 01 At 18.33.29 B82062e6