Skip to content

chithrodayamflashnews.com

November 29, 2026 11:32 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മയക്കുമരുന്ന് കൈവശം വെച്ചതിന്റെ തെളിവുകൾ ഇല്ലാതാക്കാൻ എംഡിഎംഎ വിഴുങ്ങി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ഒടുവിൽ പോലീസിന്റെ വലയിലായി

സുൽത്താൻബത്തേരി: മയക്കുമരുന്ന് കൈവശം വെച്ചതിന്റെ തെളിവുകൾ ഇല്ലാതാക്കാൻ എംഡിഎംഎ വിഴുങ്ങി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ഒടുവിൽ പോലീസിന്റെ വലയിലായി. വയറ്റിനുള്ളിൽ ഒളിപ്പിച്ച ലഹരിവസ്തു ആശുപത്രിയിലെ സ്‌കാനിംഗിലൂടെയാണ് കണ്ടെത്തിയത്.

കോഴിക്കോട് പരപ്പൻപൊയിൽ തെക്കേപുരയിൽ വീട്ടിൽ സനീഷ് കുമാർ (40) ആണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്. കർണാടക ഭാഗത്തുനിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസിൽ ബത്തേരി കോട്ടക്കുന്നിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ സംശയാസ്പദമായി പെരുമാറിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്താനാകാതിരുന്നതോടെ ഇയാളെ ആശുപത്രിയിലെത്തിച്ച് വിശദ പരിശോധന നടത്തി. സ്‌കാനിംഗിലാണ് വയറ്റിനുള്ളിൽ ഉരുളയുടെ രൂപത്തിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്. കവറടക്കം ഏകദേശം 64 ഗ്രാം എംഡിഎംഎയാണ് ഇയാൾ വിഴുങ്ങിയിരുന്നതെന്ന് പോലീസ് അറിയിച്ചു.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കും കൂടുതൽ പരിശോധനകൾക്കുമായി സനീഷ് കുമാറിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മയക്കുമരുന്ന് വിഴുങ്ങി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ ജാഗ്രതയും വൈദ്യപരിശോധനയും പ്രതിയുടെ നീക്കം പൊളിച്ചടുക്കുകയായിരുന്നു.

ലഹരിക്കടത്തിനെതിരായ പരിശോധനകൾ സംസ്ഥാനത്ത് ശക്തമാക്കിയ സാഹചര്യത്തിൽ, ഇത്തരം കേസുകളിൽ കൂടുതൽ കർശന നടപടികൾ തുടരുമെന്ന് പോലീസ് വ്യക്തമാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6