Skip to content

chithrodayamflashnews.com

November 29, 2026 10:17 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഇന്നത്തെ രാശി ഫലം(2026 ജൂൺ 29, തിങ്കളാഴ്ച)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): മക്കൾക്കോ മാതാപിതാക്കൾക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മാനസിക പിരിമുറുക്കം കൂടാനും ഉറക്കക്കുറവ് അനുഭവപ്പെടാനും ഇടയുണ്ട്. എങ്കിലും, ചുരുക്കം ചിലർക്ക് അനുകൂലമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടായേക്കാം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): അനാവശ്യ വിഷയങ്ങളിൽ പേരുദോഷം കേൾക്കാനും ധനപരമായ നഷ്ടങ്ങൾ നേരിടാനും സാധ്യതയുള്ളതിനാൽ സാമൂഹിക ഇടപെടലുകളിൽ ശ്രദ്ധിക്കുക. വരവിനേക്കാൾ ചെലവ് വർദ്ധിക്കാനും അനാവശ്യമായ ചെലവുകൾ മൂലം സാമ്പത്തിക മന്ദത വന്നുചേരാനും ഇടയുണ്ട്.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കലാസംബന്ധമായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല പേരും പ്രശസ്തിയും വന്നുചേരുന്ന സമയമാണ്. കഴിവിനനുസരിച്ചുള്ള അംഗീകാരം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും. പുതിയ വാഹന ഭാഗ്യത്തിന് സാധ്യത കാണുന്നു.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കലാരംഗത്ത് ഉള്ളവർക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കാൻ അനുകൂല സാഹചര്യമുണ്ട്. കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കും. കുടുംബജീവിതത്തിൽ സമാധാനവും പങ്കാളിയുമായി നല്ല ഐക്യവും നിലനിൽക്കും. യാത്രാ ഭാഗ്യവും വാഹന സംബന്ധമായ നേട്ടങ്ങളും പ്രതീക്ഷിക്കാം.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): മാനസികമായി ചില വെല്ലുവിളികളും അസ്വസ്ഥതകളും നേരിട്ടേക്കാം. കുടുംബാംഗങ്ങളുമായി ഭൂമി അല്ലെങ്കിൽ സ്വത്ത് സംബന്ധമായി വാക്കുതർക്കങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. പ്രവർത്തനങ്ങളിൽ ചെറിയ തടസ്സങ്ങളോ തീരുമാനങ്ങളിൽ ആശയക്കുഴപ്പങ്ങളോ അനുഭവപ്പെടാം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): പുതിയ വ്യക്തിബന്ധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക; അശ്രദ്ധ മൂലം അപമാനകരമായ സാഹചര്യങ്ങൾ ഉണ്ടായേക്കാം. തൊഴിൽപരമായ ക്ലേശങ്ങൾ നേരിടേണ്ടി വരാം. അമിതമായ ആഡംബര ചെലവുകൾ ഒഴിവാക്കുക. ആരോഗ്യകാര്യങ്ങളിൽ ചെറിയ കരുതൽ ആവശ്യമാണ്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഗവൺമെന്റ് അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉദ്യോഗത്തിൽ അർഹമായ സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ പ്രൊജക്റ്റുകൾ കൈവരും. പുതിയ ആഭരണങ്ങളോ വസ്ത്രങ്ങളോ സ്വന്തമാക്കാൻ യോഗമുണ്ട്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): വിദ്യാഭ്യാസ കാര്യങ്ങളിലും പഠനത്തിലും നല്ല പുരോഗതി ഉണ്ടാകും. എന്നാൽ ആരോഗ്യപരമായി അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിത്. തൊഴിൽപരമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. അന്യരുടെ അനാവശ്യ ഇടപെടലുകൾ വഴി ബുദ്ധിമുട്ടുകൾ വരാതെ സൂക്ഷിക്കുക.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്നും അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ദീർഘകാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും. ഔദ്യോഗിക പദവികൾ, തൊഴിൽ വിജയം, സുഖകരമായ ഉറക്കം എന്നിവ കൈവരും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ഉദര സംബന്ധമായ അസ്വസ്ഥതകൾക്കോ ഉറക്കക്കുറവ് മൂലമുള്ള ദഹനപ്രശ്നങ്ങൾക്കോ സാധ്യത കാണുന്നു. വയറുവേദന പോലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ വരാതിരിക്കാൻ ഭക്ഷണക്രമത്തിലും ശുചിത്വത്തിലും അതീവ ജാഗ്രത പാലിക്കുക. ആരോഗ്യത്തിൽ പ്രത്യേക കരുതൽ വേണം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ഭവനത്തിൽ വിവാഹാദി മംഗളകരമായ കർമ്മങ്ങൾ നടക്കാൻ അനുകൂല സാഹചര്യമൊരുങ്ങും. ഉയർന്ന പദവികൾ ലഭിക്കാനും സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനും യോഗമുണ്ട്. കർമ്മരംഗത്ത് മികച്ച വിജയവും എല്ലാ ഇടങ്ങളിലും മാന്യതയും അംഗീകാരവും ലഭിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): കർമ്മ സംബന്ധമായും ബിസിനസ്സ് പരമായും ഈ ദിവസം ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഗവൺമെന്റ് ജോലിക്ക് അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവർക്ക് അർഹമായ തൊഴിൽ നേട്ടങ്ങളും അനുകൂല ഉത്തരവുകളും ലഭിക്കുന്ന സമയമാണ്.

തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6