Skip to content

chithrodayamflashnews.com

November 29, 2026 11:11 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഇന്നത്തെ രാശി ഫലം(2026 ജൂലൈ 08, ബുധനാഴ്ച)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): സമ്മിശ്രമായ ഗോചരഫലങ്ങളാണ് അനുഭവത്തിൽ വരിക. പ്രഭാതത്തിൽ അകാരണമായ മാനസിക ക്ലേശങ്ങളും വ്യഥയും അലട്ടുമെങ്കിലും, മദ്ധ്യാഹ്ന ശേഷമുള്ള ഗ്രഹമാറ്റം മനഃശാന്തിയും സുഖവും പൂർണ്ണമായി പുനഃസ്ഥാപിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ദിനത്തിന്റെ ആദ്യപകുതി അത്യന്തം ഗുണകരവും കർമ്മവിജയവും അർത്ഥലാഭവും പ്രദാനം ചെയ്യുന്നതുമാണ്. എന്നാൽ ഉച്ചയ്ക്ക് ശേഷം ഗ്രഹസ്ഥിതി പ്രതികൂലമാകുന്നതിനാൽ രോഗാദി ദുരിതങ്ങൾക്കും വ്യാധികൾക്കും സാധ്യത കാണുന്നു.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ഗൃഹത്തിൽ ദാമ്പത്യസൗഖ്യവും തികഞ്ഞ ഐക്യവും പ്രകടമാകും. സജ്ജന സമ്പർക്കത്തിനും ഉത്തമ സുഹൃദ്‌ബന്ധങ്ങൾ ഉടലെടുക്കാനും യോഗം. കുടുംബത്തിലെ മംഗളകർമ്മങ്ങളിൽ പങ്കുചേരാനും ആനന്ദിക്കാനും സാധിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): പ്രഭാതത്തിൽ കർമ്മരംഗത്തെ അമിതഭാരവും മാനസിക പിരിമുറുക്കവും അലട്ടും. എങ്കിലും മദ്ധ്യാഹ്നത്തിന് ശേഷം ഗ്രഹങ്ങൾ അനുകൂലമാകുന്നതോടെ സർവ്വ ക്ലേശങ്ങളും നീങ്ങി ധനാഗമനവും തികഞ്ഞ സന്തോഷവും വന്നുചേരും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ബുധന്റെ ദോഷകരമായ സ്വാധീനം അമിത ചിന്തകൾക്കും അകാരണ ഭീതിക്കും വഴിവെക്കും. മനോധൈര്യം ചോരുകയും നിദ്രാഭംഗം അലട്ടുകയും ചെയ്യും. സാമ്പത്തിക ക്ലേശങ്ങളും കാര്യപരാജയവും മാനസികാവസ്ഥയെ തളർത്താതെ ശ്രദ്ധിക്കുക.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രകടമാകും. തുടക്കത്തിൽ മിഷ്ടാന്ന ഭോജനവും മാന്യതയും ലഭിക്കുമെങ്കിലും, ഉച്ചയ്ക്ക് ശേഷം ശാരീരിക പീഡകൾക്കും സ്ഥാനഭ്രംശത്തിനും ചെറിയ തോതിലുള്ള അപമാനങ്ങൾക്കും യോഗം കാണുന്നു.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): വിദ്യാകാരകനായ ബുധന്റെ പൂർണ്ണ കടാക്ഷത്താൽ സാഹിത്യ-സർഗ്ഗാത്മക മേഖലകളിൽ ശോഭിക്കാൻ സാധിക്കും. കർമ്മരംഗത്ത് അത്യുജ്ജ്വല വിജയവും ഭ്രാതൃസഹായവും സജ്ജന സമ്പർക്കവും മികച്ച അർത്ഥലാഭവും സിദ്ധിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി ദിനത്തിന്റെ ആദ്യ പകുതിയിൽ അത്യദ്ധ്വാനം ചെയ്യേണ്ടി വരും. എന്നാൽ ഉച്ചയ്ക്ക് ശേഷമുള്ള ഗ്രഹമാറ്റം വഴി ക്ലേശങ്ങൾ നീങ്ങുകയും സർവ്വകാര്യങ്ങളും അനുകൂലമായി ഭവിക്കുകയും ചെയ്യും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): വാഗ്വാദങ്ങൾ മാനസിക സമാധാനം നശിപ്പിക്കാനിടയുള്ളതിനാൽ ഗൃഹത്തിൽ തികഞ്ഞ മൗനവും സംയമനവും പാലിക്കുക. സാമ്പത്തിക വിനിമയങ്ങളിലും വായ്പാ സംബന്ധമായ ഇടപാടുകളിലും കാര്യവിഘ്‌നങ്ങൾ നേരിടാൻ സാധ്യതയുണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങൾക്കും ഉദരവ്യാധികൾക്കും യോഗം കാണുന്നു. വാഹന യാത്രകളിൽ ജീവാപായത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. ഗൃഹത്തിൽ അസ്വാരസ്യങ്ങൾ വരാതെ നയതന്ത്രം പുലർത്തുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): പ്രഭാതത്തിൽ ശാരീരിക ക്ലേശങ്ങൾക്കും സ്ത്രീകളുമായി അഭിപ്രായ വ്യത്യാസങ്ങൾക്കും സാധ്യതയുണ്ട്. എന്നാൽ മദ്ധ്യാഹ്ന ശേഷം ഗ്രഹങ്ങളുടെ അനുകൂല മാറ്റം വഴി ഈ പ്രതിസന്ധികൾ പൂർണ്ണമായും വഴിമാറിപ്പോകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): സർവ്വകാര്യ സിദ്ധിയും ഗൃഹസൗഖ്യവും ധനലാഭവും ഉന്നത പദവികളും ഫലം. ബുധന്റെ അനുഗ്രഹത്താൽ മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം നേടാനും നവീന ഉദ്യോഗലബ്ധിക്കും തികഞ്ഞ സാധ്യത കാണുന്നു.

—

തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6