Skip to content

chithrodayamflashnews.com

November 29, 2026 11:24 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കണ്ണൂരിൽ അനസ്‌തേഷ്യ നൽകിയതിനെ തുടർന്ന് ബോധരഹിതനായ ഒന്നര വയസുകാരൻ മരിച്ചതിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ

കണ്ണൂർ: കണ്ണൂരിൽ അനസ്‌തേഷ്യ നൽകിയതിനെ തുടർന്ന് ബോധരഹിതനായ ഒന്നര വയസുകാരൻ മരിച്ചതിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ. ചെറിയ മുറിവുമായെത്തിയപ്പോൾ ആവശ്യമില്ലാതെ അനസ്തേഷ്യ നൽകി. ഇതിനെ കുറിച്ച് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയില്ല. കുഞ്ഞ് മാസം തികയാതെ ജനിച്ചതാണെന്ന് പറഞ്ഞതും മുഖവിലക്കെടുത്തില്ല. മോനെന്ത് പറ്റി എന്ന് ചോദിച്ച അച്ഛനോട് മോശമായി സംസാരിച്ചെന്നും കുട്ടിയുടെ അമ്മാവൻ അജിത് കുമാർ മീഡിയവണിനോട് പറഞ്ഞു.

ഇന്നലെ രാത്രിയാണ് സൂരജിന്റെയും വിജിഷയുടെയും മകൻ ദേവാൻഷ് ശൗരി മരിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചികിത്സാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചിരുന്നുവെന്ന് ഹോസ്പിറ്റൽ മാനേജ്‌മെൻറ് പ്രസ്താവനയിൽ പറഞ്ഞു.

കളിക്കുമ്പോൾ വീണതിനെ തുടർന്ന് ചുണ്ടിൽ ചെറിയ മുറിവ് പറ്റിയതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മുറിവിന് സ്റ്റിച്ചിടണമെന്ന് ഡോക്ടർ നിർദേശിക്കുകയായിരുന്നു. ഇതിനായി അനസ്‌തേഷ്യ നൽകി. എന്നാൽ ഇതിനെക്കുറിച്ച് രക്ഷിതാക്കളോട് സംസാരിച്ചിരുന്നില്ല. ചില പേപ്പറുകളിൽ ഒപ്പിട്ടുവാങ്ങുകയായിരുന്നു. സൂരജ്-വിജിഷ ദമ്പതികൾക്ക് എട്ട് വർഷത്തിന് ശേഷം ജനിച്ച കുഞ്ഞാണ് ദേവാൻഷ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6