
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ദുർജ്ജന സംസർഗ്ഗം സർവ്വനാശത്തിനും അപകീർത്തിക്കും വഴിവെക്കും. സാമ്പത്തിക നഷ്ടങ്ങൾക്കും ശാരീരിക വ്യാധികൾക്കും യോഗമുള്ളതിനാൽ സമ്പർക്കങ്ങളിൽ തികഞ്ഞ അകലം പാലിക്കുകയും ആരോഗ്യ പരിപാലനത്തിൽ ജാഗ്രത പുലർത്തുകയും ചെയ്യുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ഗൃഹത്തിൽ മംഗളകർമ്മങ്ങൾക്ക് അനുകൂലമായ ഗ്രഹസ്ഥിതിയാണ്. കർമ്മരംഗത്ത് അത്യുജ്ജ്വല വിജയം സ്വന്തമാക്കാം. സമൂഹത്തിൽ യശസ്സും അംഗീകാരവും വർദ്ധിക്കും. ധനാഗമനവും അനുരാഗ സാഫല്യവും പൂർണ്ണമായി സിദ്ധിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കർമ്മവിഘ്‌നങ്ങൾ രൂക്ഷമാകും. ബുധദോഷത്താൽ മനോവ്യാകുലതകളും മാനസിക സമ്മർദ്ദവും അലട്ടും. നേത്ര സംബന്ധമായ രോഗങ്ങൾക്ക് യോഗം കാണുന്നു. ജീവിതപങ്കാളിയുമായും ഉറ്റവരുമായും വാഗ്വാദങ്ങൾക്ക് സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കുടുംബത്തിൽ പൂർണ്ണമായ ഐശ്വര്യവും അഭിവൃദ്ധിയും പ്രകടമാകും. ബന്ധുജനങ്ങളുമായുള്ള പഴയകാല പിണക്കങ്ങൾ അവസാനിച്ച് ഗൃഹത്തിൽ രമ്യതയും ഐക്യവും നിലനിൽക്കും. പരിപൂർണ്ണമായ ശാന്തിയും സമാധാനവും അനുഭവത്തിൽ വരും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): മനോധൈര്യം ചോരുകയും ശാരീരിക-മാനസിക ക്ലേശങ്ങൾ അലട്ടുകയും ചെയ്യും. ഉറ്റമിത്രങ്ങളിൽ നിന്നും ബന്ധുജനങ്ങളിൽ നിന്നും തിക്താനുഭവങ്ങൾക്ക് സാധ്യതയുണ്ട്. സന്താനങ്ങളുടെ ആരോഗ്യത്തിലും പ്രവൃത്തികളിലും കൂടുതൽ ശ്രദ്ധ അനിവാര്യമാണ്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): വിദ്യാകാരകനായ ബുധന്റെ കടാക്ഷത്താൽ കർമ്മതടസ്സങ്ങൾ നീങ്ങി ഉന്നത ഉദ്യോഗപ്രാപ്തി സിദ്ധിക്കും. ബന്ധുജന സഹായം ലഭ്യമാകും. നൂതന വസ്ത്രാലങ്കാരങ്ങളും ആഭരണങ്ങളും ലഭിക്കും. അനുരാഗ വിഷയങ്ങളിൽ തികച്ചും അനുകൂലമായ ഫലങ്ങൾ പ്രകടമാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഗൃഹത്തിൽ അത്യന്തം അനുകൂലമായ ഐശ്വര്യവും സന്തോഷവും നിറയും. ബന്ധുജനങ്ങളിൽ നിന്നും ഉത്തമ ഫലങ്ങൾ വന്നുചേരും. വസ്ത്രാഭരണ ലബ്ധി ഫലം. ദാമ്പത്യസൗഖ്യം, ശയനസൗഖ്യം, ഭോജനസൗഖ്യം എന്നിവ പൂർണ്ണമായി സിദ്ധിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): മാനസിക വ്യഥകൾക്ക് കാരണമാകുന്ന അനിഷ്ട സംഭവങ്ങൾക്ക് സാധ്യത കാണുന്നു. ധനക്ഷയവും അലച്ചിലും ഫലം. ശത്രുഭയവും മേലധികാരികളിൽ നിന്നുള്ള അപ്രീതിയും കർമ്മരംഗത്ത് വലിയ വെല്ലുവിളികൾ സൃഷ്ടിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): വ്യവഹാരങ്ങളിലും പ്രമാണങ്ങളിലും ഒപ്പുവെക്കുമ്പോൾ തികഞ്ഞ സൂക്ഷ്മത അനിവാര്യമാണ്. അനാവശ്യ ഉത്കണ്ഠകൾ നാഡീവ്യൂഹത്തെ അസ്വസ്ഥമാക്കും. ഭക്ഷ്യവിഷബാധ പോലുള്ള ഉദരവ്യാധികൾക്ക് സാധ്യതയുള്ളതിനാൽ പഥ്യം പാലിക്കുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): വിദ്യാഭ്യാസത്തിന് അനുയോജ്യമായ ഉയർന്ന ഉദ്യോഗം ലഭിക്കാൻ പൂർണ്ണ യോഗം കാണുന്നു. തടസ്സപ്പെട്ടു കിടന്നിരുന്ന കർമ്മങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. ഗൃഹാന്തരീക്ഷത്തിൽ പരിപൂർണ്ണ സമാധാനവും സ്വസ്ഥതയും നിലനിൽക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): പുണ്യതീർത്ഥാടനങ്ങൾക്ക് അവസരമൊരുങ്ങും. ഉത്തമരായ സഖാക്കളുടെ സഹായത്താൽ കർമ്മവിജയവും സാമ്പത്തിക ഉന്നമനവും സ്വന്തമാക്കാം. നൂതന വാഹനയോഗവും ദാമ്പത്യത്തിൽ തികഞ്ഞ ഐക്യവും പൂർണ്ണമായി സിദ്ധിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): വാണിജ്യ-വ്യാപാര രംഗങ്ങളിൽ മാന്ദ്യം പ്രകടമാകും; ഔദ്യോഗിക ചർച്ചകൾ പരാജയപ്പെടാൻ സാധ്യതയുള്ളതിനാൽ അവ മാറ്റിവെക്കുക. ഗൃഹത്തിൽ അസ്വാരസ്യങ്ങൾക്കും അസന്തുഷ്ടിക്കും യോഗമുള്ളതിനാൽ നയതന്ത്രം ശീലിക്കേണ്ടതാണ്.

ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
No Comment.