Skip to content

chithrodayamflashnews.com

November 29, 2026 10:55 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഇന്നത്തെ രാശി ഫലം(2026 ജൂലൈ 17, വെള്ളിയാഴ്ച)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കർമ്മരംഗത്ത് മേലധികാരികളുമായും സഖാക്കളുമായും വാഗ്വാദങ്ങൾക്ക് യോഗമുള്ളതിനാൽ മൗനം ഭജിക്കുക. ദുർജ്ജന സംസർഗ്ഗവും വഴിവിട്ട ബന്ധങ്ങളും അപകീർത്തിക്കും വൻ ധനനഷ്ടത്തിനും വഴിവെക്കുമെന്നതിനാൽ സദാചാരം പാലിക്കണം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ഉപകൃതരായ ബന്ധുജനങ്ങൾ പോലും ശത്രുക്കളായി മാറാൻ സാധ്യത കാണുന്നു. മാതൃസൗഖ്യക്കുറവിനും വ്യാധികൾക്കും യോഗമുള്ളതിനാൽ വൈദ്യസഹായം തേടുക. സജ്ജനങ്ങളുടെ നിർലോഭമായ പിന്തുണയാൽ വലിയ അപവാദങ്ങളിൽ നിന്നും രക്ഷ നേടും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): വാണിജ്യ-വ്യാപാര രംഗങ്ങളിലെ മാന്ദ്യം പൂർണ്ണമായി മാറി നവോന്മേഷം കൈവരും. സർവ്വത്ര കർമ്മവിജയവും ശാരീരിക സൗഖ്യവും സമൂഹത്തിൽ യശസ്സും വർദ്ധിക്കുന്ന അനുകൂല സമയമാണ്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഊഹക്കച്ചവടങ്ങളിൽ വലിയ അർത്ഥനാശത്തിന് സാധ്യതയുള്ളതിനാൽ പുതിയ നിക്ഷേപങ്ങൾ വർജ്ജിക്കുക. ഉദരവ്യാധികൾക്കും വിഷബാധയ്ക്കും യോഗമുള്ളതിനാൽ ബാഹ്യഭക്ഷണം ഒഴിവാക്കണം. വാഹന ഉപയോഗത്തിൽ നിയമലംഘനങ്ങൾ വരാതെ സൂക്ഷ്മത പാലിക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): സമൂഹത്തിൽ കീർത്തിയും അംഗീകാരവും വർദ്ധിക്കും. അത്യദ്ധ്വാനത്തിന് അർഹമായ ഉപഹാരങ്ങൾ സിദ്ധിക്കും. നൂതന വാഹനയോഗവും മിഷ്ടാന്ന ഭോജനവും വഴി ഗൃഹത്തിൽ ആനന്ദം കളിയാടും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): കർമ്മരംഗത്ത് കാര്യവിഘ്‌നങ്ങൾ രൂക്ഷമാകും. ശാരീരിക പീഡകളും ധനാഗമനത്തേക്കാൾ വ്യയവും മാനസിക വ്യഥകൾക്ക് കാരണമാകും. ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കുമെന്നതിനാൽ അനാവശ്യ സൗഹൃദങ്ങൾ ഉപേക്ഷിക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ശുക്രപ്രഭാവത്താൽ തികഞ്ഞ അർത്ഥലാഭവും കർമ്മശേഷിയും കൈവരും. കർമ്മവിജയത്തോടൊപ്പം ബഹുമതികളും സിദ്ധിക്കും. ദീർഘകാല രോഗങ്ങളിൽ നിന്നും മുക്തി നേടും. നൂതന സുവർണ്ണാഭരണ ലബ്ധിയും ഗൃഹത്തിൽ സമ്പൂർണ്ണ ഐശ്വര്യവും ഫലം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): സർവ്വകാര്യങ്ങളിലും അനുകൂല ഫലങ്ങൾ സിദ്ധിക്കുന്ന അത്യുത്തമ ദിനമാണ്. കലാ-സാഹിത്യ രംഗങ്ങളിൽ ശോഭിക്കുന്നവർക്ക് അത്യുജ്ജ്വല പ്രശസ്തിയും അംഗീകാരവും ലഭിക്കും. നൂതന രചനകൾ വെളിച്ചം കാണാൻ അവസരമൊരുങ്ങും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): മാനസിക ക്ലേശങ്ങളും കർമ്മരംഗത്തെ വിഘ്‌നങ്ങളും അലട്ടും. കഫ-ജ്വര സംബന്ധമായ വ്യാധികൾക്ക് സാധ്യത. ഗൃഹത്തിൽ വാഗ്വാദങ്ങൾക്ക് യോഗമുള്ളതിനാൽ സംസാരത്തിൽ മിതത്വം പാലിച്ചില്ലെങ്കിൽ കുടുംബസമാധാനം നഷ്ടപ്പെടും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): കളത്രവുമായും കുടുംബാംഗങ്ങളുമായും കലഹങ്ങൾക്ക് തികഞ്ഞ സാധ്യത കാണുന്നു. വായ്പാ സംബന്ധമായ വ്യവഹാരങ്ങളിൽ നിയമനടപടികൾ നേരിടേണ്ടി വരും. ശത്രുക്ഷോഭവും നിയമപരമായ തിരിച്ചടികളും അതിജീവിക്കാൻ ഈശ്വരപ്രാർത്ഥന അനിവാര്യം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): കർമ്മരംഗത്ത് ഉന്നത പദവികൾ അലങ്കരിക്കാനും രാജകീയ ബഹുമതികൾക്കും യോഗം. വാണിജ്യ-വ്യാപാര മേഖലകളിൽ അത്യുജ്ജ്വലമായ അഭിവൃദ്ധിയും അർത്ഥലാഭവും പൂർണ്ണമായി സ്വന്തമാക്കാൻ സാധിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): വ്യവഹാരങ്ങളിൽ സമ്പൂർണ്ണ വിജയവും വൻ ധനലാഭവും സിദ്ധിക്കും. ശത്രുസംഹാരം വഴി പൂർണ്ണ സമാധാനം ലഭിക്കും. കളത്രസൗഖ്യവും ദാമ്പത്യ ഐക്യവും വർദ്ധിക്കും. ഏറ്റെടുക്കുന്ന കർമ്മങ്ങളെല്ലാം വലിയ ലാഭത്തിൽ കലാശിക്കും.


തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
1 Comments
Ariana4817 July 17, 2026
| |
Whatsapp Image 2024 04 01 At 18.33.29 B82062e6