Skip to content

chithrodayamflashnews.com

November 29, 2026 10:15 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

നീറ്റ് പരീക്ഷയില്‍ മാർക്ക് കുറഞ്ഞ വിഷമത്തില്‍ മാഞ്ഞാലിപ്പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാർഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി

പറവൂർ: നീറ്റ് പരീക്ഷയില്‍ മാർക്ക് കുറഞ്ഞ വിഷമത്തില്‍ മാഞ്ഞാലിപ്പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാർഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി.ഇന്നലെ ഉച്ചയ്ക്ക് 12.15-ഓടെ മാഞ്ഞാലി പാലത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. അങ്കമാലി-പറവൂർ റൂട്ടിലോടുന്ന ‘എക്സിക്യൂട്ടീവ്’ ബസിലെ ഡ്രൈവറും കുന്നുകര ചാലാക്ക സ്വദേശിയുമായ അജേഷാണ് സ്വന്തം ജീവൻ പണയം വെച്ച്‌ പെണ്‍കുട്ടിയുടെ രക്ഷകനായത്. പൊയ്ക്കാട്ടുശ്ശേരി സ്വദേശിനിയായ പതിനേഴുകാരിയാണ് പുഴയില്‍ ചാടിയത്.പറവൂരില്‍ നിന്നും അങ്കമാലിയിലേക്ക് സർവീസ് നടത്തുന്നതിനിടെ മാഞ്ഞാലി പാലത്തില്‍ ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്നത് കണ്ടാണ് അജേഷ് ബസ് നിർത്തിയത്. ഈ സമയം പുഴയിലെ ശക്തമായ അടിയൊഴുക്കില്‍പ്പെട്ട് പെണ്‍കുട്ടി മുങ്ങിത്താഴുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് പുഴയില്‍ ഒഴുക്ക് ശക്തമായിരുന്നതിനാല്‍ നീന്തല്‍ അറിയാവുന്നവർ പോലും വെള്ളത്തിലേക്ക് ഇറങ്ങാൻ മടിച്ചുനില്‍ക്കുകയായിരുന്നു.സ്ഥിതി സങ്കീർണ്ണമാണെന്ന് മനസ്സിലാക്കിയ അജേഷ് മറ്റൊന്നും ആലോചിക്കാതെ ബസില്‍ നിന്നിറങ്ങി പാലത്തിന്റെ കൈവരിയില്‍ നിന്നും പുഴയുടെ ആഴക്കയത്തിലേക്ക് ചാടുകയായിരുന്നു. തുടർന്ന് മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ തോളിലേറ്റി കനത്ത ഒഴുക്കിനെതിരെ 250 മീറ്ററോളം നീന്തിയാണ് അജേഷ് കരയ്ക്കെത്തിച്ചത്. രക്ഷാപ്രവർത്തനത്തിനിടയില്‍ അജേഷും അതീവ ക്ലേശിതനായെങ്കിലും സർവ്വശക്തിയുമെടുത്ത് പെണ്‍കുട്ടിയുമായി കരയിലേക്ക് നീന്തുകയായിരുന്നു.കരയ്ക്കെത്തിച്ച പെണ്‍കുട്ടിക്ക് ഉടൻ തന്നെ പ്രാഥമിക ചികിത്സ നല്‍കുകയും തുടർന്ന് ചാലാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.നാട്ടില്‍ ജീവകാരുണ്യ പ്രവർത്തനങ്ങളില്‍ സജീവമായ അജേഷ് മുൻപും സമാനമായ രീതിയില്‍ അപകടത്തില്‍പ്പെട്ടവർക്ക് രക്ഷകനായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അജേഷിന്റെ ധീരമായ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രശംസയാണ് ഇദ്ദേഹത്തെ തേടിയെത്തുന്നത്. തേലത്തുരുത്ത്, ചാലാക്ക, അങ്കമാലി എന്നിവിടങ്ങളില്‍ നാട്ടുകാരും സുഹൃത്തുക്കളും ബസുടമകളും തൊഴിലാളികളും ചേർന്ന് അജേഷിന് ഊഷ്മളമായ സ്വീകരണവും ആദരവും നല്‍കി.

2 Comments
Whatsapp Image 2024 04 01 At 18.33.29 B82062e6