
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ശാരീരികമായ അസ്വസ്ഥതകൾ ഇന്ന് അലട്ടിയേക്കാം. പഴയ രോഗങ്ങൾ വീണ്ടും കലശലാകാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. കൃത്യമായ വൈദ്യസഹായം തേടുന്നത് ഉചിതമായിരിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ മനഃസന്തോഷവും പുതിയ അലങ്കാര വസ്തുക്കളുടെ ലാഭവും ഉണ്ടാകും. എന്നാൽ ഉച്ചയ്ക്ക് ശേഷം മനഃസ്വസ്ഥതയിൽ അല്പം കുറവ് വരാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം കൃഷി സംബന്ധമായ പുതിയ അവസരങ്ങളും വന്നുചേരും. കലാകാരന്മാർക്കും കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ഇന്ന് മികച്ച ദിവസമാണ്. പുതിയ അവസരങ്ങളും പ്രശസ്തിയും തേടിയെത്തും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ദിവസത്തിന്റെ തുടക്കത്തിൽ ശത്രുക്കളിൽ നിന്നുള്ള ശല്യം ഉണ്ടായേക്കാമെങ്കിലും അവയെല്ലാം വിജയകരമായി അതിജീവിക്കാൻ സാധിക്കും. വൈകുന്നേരത്തോടെ പ്രവർത്തനങ്ങളിൽ വലിയ ഉന്മേഷവും പുരോഗതിയും അനുഭവപ്പെടും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): മാനസികമായി അല്പം വെല്ലുവിളികൾ നിറഞ്ഞ ദിവസമാണ്. ഏറ്റവും അടുത്ത സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഇത് മാനസിക സമ്മർദ്ദം വർദ്ധിപ്പിച്ചേക്കാം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ ആദ്യ പകുതിയിൽ ധനനേട്ടവും രോഗശാന്തിയും ഉണ്ടാകുമെങ്കിലും ഉച്ചകഴിയുന്നതോടെ ആരോഗ്യക്കുറവും ചെറിയ തോതിൽ മനോവിഷമവും അനുഭവപ്പെടാൻ ഇടയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. മദ്ധ്യാഹ്നം വരെ ചില മാനസിക വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാമെങ്കിലും അതിനുശേഷം മനഃശാന്തിയും ധനലാഭവും കൈവരും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കോടതി വ്യവഹാരങ്ങളിൽ അന്തിമ വിധി അനുകൂലമായി വരാൻ സാധ്യതയുള്ള ദിവസമാണിന്ന്. നീതി ലഭിക്കുമെന്നത് വലിയ സന്തോഷം നൽകും. തൊഴിൽപരമായി വിജയം കൈവരിക്കാനും കഠിനാധ്വാനത്തിന് അർഹമായ അംഗീകാരം ലഭിക്കാനും യോഗമുണ്ട്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): മിശ്രഫലങ്ങൾ നിറഞ്ഞ ദിവസമാണിന്ന്. ഉച്ചവരെ സാമ്പത്തികവും മാനസികവുമായ ചില ബുദ്ധിമുട്ടുകൾ അലട്ടിയേക്കാം. എന്നാൽ മദ്ധ്യാഹ്നം പിന്നിടുമ്പോൾ അപ്രതീക്ഷിതമായ ധനലാഭം കൈവരാൻ സാഹചര്യമൊരുങ്ങും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ സമൂഹത്തിൽ നല്ല പേര് കേൾക്കാൻ അവസരം ലഭിക്കുകയും ചെയ്യും. എന്നാൽ വൈകുന്നേരത്തോടെ അനാവശ്യ കൂട്ടുകെട്ടുകൾ വഴി ധനനഷ്ടത്തിനോ അപമാനത്തിനോ സാധ്യത കാണുന്നു.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): സർവ്വ സുഖാനുഭവങ്ങളും സാമ്പത്തിക നേട്ടങ്ങളും കൈവരുന്ന മികച്ച ദിവസമാണിന്ന്. അപ്രതീക്ഷിതമായി ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കാൻ ഇടയുണ്ട്. നല്ല സുഹൃത്തുക്കളെ ലഭിക്കാനും അവർ മുഖേന ഗുണാനുഭവങ്ങൾ ഉണ്ടാകാനും യോഗമുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ദിവസത്തിന്റെ തുടക്കത്തിൽ ചില ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. എന്നാൽ മദ്ധ്യാഹ്നം കഴിയുമ്പോൾ നിയമപരമായ തർക്കങ്ങളിൽ വിജയം പ്രതീക്ഷിക്കാം.
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
No Comment.