
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) കുടുംബത്തിൽ അനാവശ്യമായ വാഗ്വാദങ്ങൾക്ക് ഇടവരാം. ശത്രുദോഷം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ സംസാരത്തിൽ മിതത്വം പാലിക്കുക. ശാന്തമായ പ്രതികരണങ്ങൾ പ്രതിസന്ധികളെ ലഘൂകരിക്കും.
ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) വസ്തുവകകളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ തിരിച്ചടികൾക്ക് സാധ്യത. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ ഒഴിവാക്കാൻ രേഖാമൂലമുള്ള കാര്യങ്ങളിൽ തികഞ്ഞ ജാഗ്രത പുലർത്തുക.
മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) കർമ്മരംഗത്ത് ഉന്നതസ്ഥാനമാനങ്ങളും കീർത്തിയും ലഭിക്കാൻ ഈശ്വരാധീനം കാണുന്നു. ദാമ്പത്യസൗഖ്യം, ആരോഗ്യവർദ്ധനവ്, മികച്ച ഭക്ഷണലാഭം എന്നിവയ്ക്ക് അനുകൂലമായ ഗ്രഹസ്ഥിതി.
കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) നാനാ വഴികളിലൂടെ ധനാഗമം ഉണ്ടാകും. വാഹനലാഭത്തിനും ഇഷ്ടഭക്ഷണലബ്ധിക്കും യോഗം. ദാമ്പത്യജീവിതത്തിൽ അത്യധികം സന്തോഷവും ഐക്യവും അനുഭവവേദ്യമാകും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) ചിന്താക്കുഴപ്പങ്ങളും മനോവിഷമവും വർദ്ധിച്ചേക്കാം. കാര്യവിഘ്നങ്ങളും അലച്ചിലും ഒഴിവാക്കാൻ ആത്മവിശ്വാസത്തോടെ ഈശ്വരപ്രാർത്ഥനകളോടെ കർമ്മങ്ങളിൽ മുഴുകുക.
കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) കർമ്മരംഗത്തെ ക്ലേശങ്ങൾ മാനസികാസ്വാസ്ഥ്യത്തിന് കാരണമാകാം. നാഡീരോഗങ്ങൾക്കും ശാരീരിക പീഡകൾക്കും സാധ്യതയുള്ളതിനാൽ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കുക.
തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) ധനലാഭത്തിനും ആഭരണലാഭത്തിനും ഉത്തമ സമയം. വിശിഷ്ട വ്യക്തികളുടെ സഹായം ലഭിക്കും. ദാമ്പത്യജീവിതത്തിൽ സന്തോഷവും സമാധാനവും പൂർണ്ണമായി നിലനിൽക്കും.
വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) വാക്കുകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വലിയ നഷ്ടങ്ങൾക്ക് കാരണമാകാം. കലഹങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക. വ്യവഹാരങ്ങളിൽ ജാഗ്രത അത്യന്താപേക്ഷിതമാണ്.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) മംഗളകർമ്മങ്ങളിൽ സാന്നിധ്യം അറിയിക്കാൻ സാധിക്കും. ദമ്പതികൾക്ക് ഒത്തുചേരാൻ സാധിക്കുന്ന രീതിയിൽ തൊഴിൽമാറ്റം ലഭിക്കാം. സർക്കാർ ആനുകൂല്യങ്ങൾക്ക് യോഗം.
മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) ശാരീരികമായ ക്ഷീണവും അലസതയും കാര്യതടസ്സങ്ങൾ സൃഷ്ടിക്കാം. മാനസിക സമാധാനം നിലനിർത്താൻ പൂർണ്ണമായ വിശ്രമവും ധ്യാനവും ശീലമാക്കുക.
കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) കുടുംബത്തിൽ സമ്പൽസമൃദ്ധിയും ഐശ്വര്യവും കളിയാടും. പുത്തൻ വസ്ത്രാഭരണങ്ങൾ സ്വന്തമാക്കാൻ അവസരം. ദാമ്പത്യത്തിൽ അതീവ സന്തോഷം അനുഭവിക്കാൻ യോഗം.
മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) പഴയ രോഗങ്ങൾക്ക് ശമനം ലഭിക്കും. ധനാഗമനത്തിനും കുടുംബസൗഖ്യത്തിനും ഉത്തമ ഗ്രഹസ്ഥിതി. മികച്ച സുഹൃത്ബന്ധങ്ങൾ ഉടലെടുക്കാൻ സാദ്ധ്യത കാണുന്നു.
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
No Comment.