Skip to content

chithrodayamflashnews.com

November 29, 2026 10:01 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മോളേ… നീ വീട്ടിലെത്തിയില്ലല്ലോ!”; ജോലി കഴിഞ്ഞ് കാത്തിരുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങിയില്ല; കരുമാലൂരിൽ ടോറസ് ലോറി കയറിയിറങ്ങി മഞ്ജുഷയ്ക്ക് ദാരുണാന്ത്യം!

മോളേ… നീ വീട്ടിലെത്തിയില്ലല്ലോ!”; ജോലി കഴിഞ്ഞ് കാത്തിരുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങിയില്ല; കരുമാലൂരിൽ ടോറസ് ലോറി കയറിയിറങ്ങി മഞ്ജുഷയ്ക്ക് ദാരുണാന്ത്യം!

വൈകുന്നേരം ജോലി കഴിഞ്ഞ്, പ്രിയപ്പെട്ടവർ കാത്തിരിക്കുന്ന വീട്ടിലേക്ക് തിടുക്കത്തിൽ മടങ്ങുകയായിരുന്നു മഞ്ജുഷ.

എന്നാൽ വിധി ആ യാത്ര പൂർത്തിയാക്കാൻ അനുവദിച്ചില്ല. പറവൂർ – ആലുവ റോഡിൽ കരുമാലൂർ ആശുപത്രിപ്പടിക്ക് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ, ടോറസ് ലോറിക്കടിയിൽപ്പെട്ട് ചുണങ്ങംവേലി സ്വദേശിനി പി.എസ്. മഞ്ജുഷ (32) എന്ന യുവതി ദാരുണമായി കൊല്ലപ്പെട്ടു.

​പറവൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ മഞ്ജുഷ ശനിയാഴ്ച രാത്രി 7.30 ഓടെയാണ് ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയത്.

യാത്രയ്ക്കിടയിൽ കരുമാലൂരിൽ വച്ച് മുന്നിൽ പോവുകയായിരുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കവേ, എതിർദിശയിൽ വന്ന മറ്റൊരു സ്കൂട്ടറുമായി തട്ടി നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

നിമിഷാർത്ഥത്തിനുള്ളിൽ പുറകിൽ നിന്നെത്തിയ ഭീകരരൂപിയായ ടോറസ് ലോറി ആ ശരീരത്തിലൂടെ കയറിയിറങ്ങി.

​കണ്ണീരിൽ കുതിർന്ന് ഒരു കുടുംബം:

​അപകടസ്ഥലത്ത് ഓടിയെത്തിയ നാട്ടുകാരും പോലീസും ചേർന്ന് ചോരയിൽ കുളിച്ച മഞ്ജുഷയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല.

ഒരു നിമിഷത്തെ അപകടം കൊണ്ട് തകർന്നുപോയത് ഒരു മുഴുവൻ കുടുംബത്തിന്റെ സ്വപ്നങ്ങളാണ്.

മകൾ തിരിച്ചെത്തുമെന്നും പ്രതീക്ഷിച്ച് വഴിനോക്കിയിരുന്ന അച്ഛൻ ഷണ്മുഖനും അമ്മ മരിയാമ്മയ്ക്കും ഭർത്താവ് ധീരജിനും ഈ ദാരുണമായ വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.

​പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വൻ ജനവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു.

 

നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ മഞ്ജുഷയുടെ വേർപാടിൽ പ്രിയപ്പെട്ടവർ വിങ്ങിപ്പൊട്ടുകയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6