പതിനൊന്നര വർഷം കണ്ണിന്റെ കരലിലെപ്പോലെ കൂടെയുണ്ടായിരുന്ന പങ്കാളി തങ്ങളെ കൈവിട്ടുപോയ വേദന തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി മായാ വിശ്വനാഥ്. വലിയൊരു പ്രണയകാലം പെട്ടെന്ന് അവസാനിച്ചതിന്റെ ഞെട്ടലിലാണ് താരം, ഉയർന്ന ശമ്പളമുള്ള മറ്റൊരു പെൺകുട്ടിയെ കണ്ടപ്പോൾ അത്രയും കാലം ഒപ്പം നിന്ന തന്നെ ആ വ്യക്തി ഉപേക്ഷിച്ചു കളയുകയായിരുന്നു എന്ന് മായ പറയുന്നു.
ജീവിതത്തിൽ ഇത്രയും കാലം കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് മാറുമ്പോൾ ഉണ്ടാകുന്ന ആഘാതം വലുതാണെങ്കിലും, ആ പ്രതിസന്ധിയിൽ തളർന്നുപോയില്ലെന്നാണ് മായ വ്യക്തമാക്കുന്നത്. പ്രണയം നഷ്ടപ്പെട്ടതുകൊണ്ട് മാത്രം ജീവിതം അവസാനിക്കുന്നില്ലെന്നും, മറ്റാരെയും സ്നേഹിക്കുന്നതിനേക്കാൾ ആദ്യം നമ്മൾ നമ്മളെത്തന്നെ വിശ്വസിക്കാനും സ്നേഹിക്കാനുമാണ് പഠിക്കേണ്ടതെന്നും താരം പറയുന്നു.

“ഇന്ന് എന്റെ സ്വന്തം സന്തോഷം മറ്റാരുടെയും കൈകളിലല്ല,” എന്ന് ഉറപ്പിച്ചു പറയുന്ന മായയുടെ ഈ തുറന്നുപറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. പ്രണയവും അതിലെ ചതിയും സ്വയം കണ്ടെത്തലുമൊക്കെയായി മായ പങ്കുവെച്ച ഈ അനുഭവങ്ങൾ പലർക്കും ഒരു വലിയ തിരിച്ചറിവാണ് നൽകുന്നത്!
No Comment.