
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) ഗൃഹത്തിൽ കലഹങ്ങൾക്ക് സാദ്ധ്യത കാണുന്നു. ഉഷ്ണ സംബന്ധമായ വ്യാധികൾ പിടിപെടാതിരിക്കാൻ ശരീരപരിപാലനം അത്യാവശ്യമാണ്. സന്താനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ചെറിയ മനോവിഷമങ്ങൾ ഭവിക്കും.
ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) അഗ്നി, ആയുധങ്ങൾ എന്നിവയിൽ നിന്നും പരിക്കേൽക്കാൻ സാദ്ധ്യതയുള്ളതിനാൽ തികഞ്ഞ ശ്രദ്ധ വേണം. അഹങ്കാരം ഉപേക്ഷിച്ച് വിനയത്തോടെയുള്ള കർമ്മങ്ങൾ പ്രതികൂല സാഹചര്യങ്ങളെ ഇല്ലാതാക്കും.
മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) കലാകാരന്മാർക്ക് പുരസ്കാരലബ്ധിക്കും കീർത്തിക്കും ഈശ്വരാനുഗ്രഹം കാണുന്നു. വിദേശയാത്രകൾക്കും നൂതന കർമ്മമേഖലകൾക്കും അനുകൂല ഗ്രഹസ്ഥിതി. മാറ്റങ്ങളെ പൂർണ്ണമനസ്സോടെ സ്വീകരിക്കുക.
കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) ദീർഘകാല വ്യാധികളിൽ നിന്നും പൂർണ്ണമായ മോചനം ലഭിക്കും. ധനാഗമനത്തിനും സ്വർണ്ണാഭരണലബ്ധിക്കും ഭാഗ്യാനുഭവങ്ങൾക്കും യോഗം. സമൂഹത്തിൽ സൽകീർത്തിയും പ്രതാപവും വർദ്ധിക്കും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) അപകീർത്തിക്ക് കാരണമാകുന്ന കൂട്ടുകെട്ടുകളിൽ നിന്നും പൂർണ്ണമായും ഒഴിഞ്ഞുമാറുക. ശാരീരികവും മാനസികവുമായ ക്ലേശങ്ങൾ അനുഭവപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ഈശ്വരപ്രാർത്ഥനകളോടെ മുന്നോട്ട് പോവുക.
കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) ധനനഷ്ടങ്ങൾക്കും വ്യയവർദ്ധനവിനും ഗ്രഹപ്പിഴ കാണുന്നു. രോഗദുരിതങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാം.
തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) ശത്രുദോഷങ്ങളെ പൂർണ്ണമായി അതിജീവിക്കാൻ സാധിക്കും. ധനലാഭത്തിനും മംഗളകർമ്മങ്ങൾക്കും അനുകൂലമായ സമയം. കർമ്മരംഗത്ത് മികച്ച വിജയവും സാമൂഹിക അംഗീകാരവും ലഭിക്കും.
വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) സാമ്പത്തിക ഇടപാടുകളിൽ വഞ്ചന നേരിടാൻ സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കുക. ദഹനസംബന്ധമായ ഉദരരോഗങ്ങൾക്ക് സാദ്ധ്യത. കർമ്മരംഗത്ത് തടസ്സങ്ങൾ ഭവിക്കാം.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) മംഗളകർമ്മങ്ങളിൽ സാന്നിധ്യം അറിയിക്കാൻ സാധിക്കും. ആരോഗ്യനില ഉത്തമമായിരിക്കും. ദാമ്പത്യസൗഖ്യം, ഇഷ്ടഭക്ഷണലബ്ധി, നൂതന വാഹനയോഗം എന്നിവയ്ക്ക് തികച്ചും അനുകൂല ഗ്രഹസ്ഥിതി.
മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) ശാരീരിക പീഡകൾക്കും അലസതയ്ക്കും സാദ്ധ്യത കാണുന്നു. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ ഒഴിവാക്കാൻ നയപരമായി നീങ്ങുക. വ്യാപാരമേഖലയിൽ ചെറിയ തടസ്സങ്ങൾ ഭവിക്കാം.
കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) പ്രഗത്ഭരായ ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ സുവർണ്ണാവസരം ഒരുങ്ങും. അനുകൂലമായ അനുഭവങ്ങൾ ജീവിതത്തിൽ ശ്രേയസ്സ് കൊണ്ടുവരും. ഭാവി ശോഭനമാകും.
മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) ഗൃഹത്തിൽ മംഗളകർമ്മങ്ങൾക്കും ഐശ്വര്യത്തിനും യോഗം. പ്രിയപ്പെട്ടവരിൽ നിന്നും സ്നേഹവും ആദരവും ലഭിക്കും. നൂതന അലങ്കാരവസ്തുക്കൾ സ്വന്തമാക്കാനും മനഃശാന്തിക്കും ഈശ്വരാനുഗ്രഹം.
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
No Comment.