കൊല്ലം പുനലൂരിന് സമീപം കുന്നിക്കോട് പ്ലാമൂട്ടിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുന്നിക്കോട് കാവൽപ്പുര ശ്രീലക്ഷ്മി നിലയത്തിൽ അശ്വതി (35)മരണപ്പെട്ടു.
മകളെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ മകളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണ്.
ഒരു സാധാരണ പ്രഭാത യാത്ര കുടുംബത്തിന്റെ ജീവിതത്തിൽ തീരാവേദനയായി മാറുകയായിരുന്നു. അശ്വതിയുടെ അപ്രതീക്ഷിത വേർപാട് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
No Comment.