Skip to content

chithrodayamflashnews.com

November 29, 2026 10:34 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വിരട്ടരുത്, വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തരമന്ത്രി ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

കോതമംഗലം സിഐ പ്രശാന്തിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമായി വെല്ലുവിളിച്ച് വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി രംഗത്ത്. തനിക്കെതിരെ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം നടത്തിയ സിഐക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

“ഞാനും എന്റെ സുഹൃത്തുക്കളും പ്രതിചേർക്കപ്പെട്ട് ജയിലിലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാൻ താങ്കളെ വെല്ലുവിളിക്കുന്നു. ഞാൻ നിരപരാധിയെങ്കിൽ സിഐ പ്രശാന്തനെതിരെ നടപടിയെടുക്കണം. എങ്കിൽ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും… അല്ലാണ്ട് വിരട്ടരുത്, വളർന്ന പാർട്ടി വേറെയാണ്” എന്നാണ് അർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിച്ചത്.

ഒളിവിൽ കഴിയുന്നതിനിടെ, ധൈര്യമുണ്ടെങ്കിൽ തന്നെ പിടികൂടാൻ ഊന്നുകൽ സിഐയെയും അർജുൻ ആയങ്കി കഴിഞ്ഞ ദിവസം ശബ്ദസന്ദേശത്തിലൂടെ വെല്ലുവിളിച്ചിരുന്നു. ഇതിനെതിരെ പൊലീസ് പുതിയ കേസെടുത്തിട്ടുണ്ട്.
‘ഇനി എന്താ വരാൻ പോകുന്നതെന്ന് നോക്കൂ’: ആഭ്യന്തരമന്ത്രി
അർജുൻ ആയങ്കിയുടെ വെല്ലുവിളികൾക്ക് വാർത്താസമ്മേളനത്തിലൂടെ ശക്തമായ ഭാഷയിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകിയത്.

ധൈര്യമുണ്ടെങ്കിൽ പിടിക്കാൻ പൊലീസിനെ വെല്ലുവിളിച്ചവർക്ക് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കണ്ടറിയാമെന്ന് ചെന്നിത്തല വ്യക്തമാക്കി. ഗുണ്ടകളെയും ക്രിമിനലുകളെയും അടിച്ചമർത്താൻ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

ഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ റൂറൽ പൊലീസിന്റെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അർജുൻ ആയങ്കിയെ പിടികൂടാനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6