Skip to content

chithrodayamflashnews.com

November 29, 2026 10:34 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മലയാലപ്പുഴയിൽ 15 കാരിയെ 2023 മുതൽ 2024 വരെയുള്ള കാലയളവിൽ പലതവണ പീഡിപ്പിച്ചു, കേസിൽ മൂന്നുപേർ അറസ്റ്റിൽ

മലയാലപ്പുഴ: പത്തനംതിട്ട മലയാലപ്പുഴയിൽ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.

2023 മുതൽ 2024 വരെയുള്ള കാലയളവിൽ 15 കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന മലയാലപ്പുഴ താഴം പൈവള്ളിൽ വീട്ടിൽ ശ്രീകുമാർ (63), ഏറം പൊതിപ്പാട് ലക്ഷംവീട് കോളനിയിൽ വാവ എന്ന് വിളിക്കുന്ന ശ്രീജിത്ത് മോൻ (32), താഴം ആനചാരിക്കൽ വട്ടമൺകുഴി മണ്ണിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (62) എന്നിവരാണ് മലയാലപ്പുഴ പൊലീസിന്റെ പിടിയിലായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക അതിക്രമം നേരിട്ടു എന്ന് ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈനിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
സുഹൃത്തുക്കളോടാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. സഹപാഠികൾ അറിയിച്ചത് അനുസരിച്ച് അധ്യാപികയാണ് വിവരം ചൈൽഡ് ലൈനെ അറിയിക്കുന്നതും തുടർന്നാണ് പൊലീസിൽ എത്തുന്നതും. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തതാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം നേരിട്ടു എന്ന വിവരം അറിഞ്ഞ ഉടനെ മലയാലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

മലയാലപ്പുഴ എസ്എച്ച്ഒ ബിഎം ഷാഫിയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ 3 പ്രതികളെയും റിമാൻഡ് ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6