
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) ദേവാലയ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പുണ്യവും പ്രശസ്തിയും വർദ്ധിരിക്കും. പങ്കാളിത്ത വ്യാപാരികൾക്ക് സർവ്വകാര്യ വിജയവും അപ്രതീക്ഷിത ധനാഗമവും കാണുന്നു. ചിന്താശേഷിയും ആത്മബലവും വർദ്ധിക്കുന്ന സുദിനമാണ്.
ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) കുടുംബത്തിൽ സന്താന മംഗള യോഗം തെളിയും. ഷെയർ വിപണിയിൽ നിന്നും ധനലാഭമുണ്ടാകും. മത്സരപരീക്ഷകളിൽ വിജയം സിദ്ധിക്കും. പൂർവ്വിക സ്വത്ത് അനുഭവയോഗ്യമാകാനും സർവ്വ ആരോഗ്യ സൌഖ്യത്തിനും ഇടയാകും.
മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) കർമ്മരംഗത്ത് സർവ്വതോന്മുഖമായ ഉന്നതി അനുഭവപ്പെടും. അനായാസ ധനാഗമത്തിനും കൃഷി-വ്യാപാരാദികളിൽ നിന്നും വരുമാന വർദ്ധനവിനും യോഗമുണ്ട്. ഗ്രഹാനുകൂല്യം പൂർണ്ണമായി തുണയ്ക്കും.
കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) വാക്സ്ഥാനത്ത് സഹിഷ്ണുത ശീലിക്കുക. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുന്നത് ധനനഷ്ടവും പ്രയാസങ്ങളും തടയും. സമചിത്തതയോടെയുള്ള കർമ്മങ്ങൾ വലിയ ആപത്തുകളിൽ നിന്ന് കാത്തുരക്ഷിക്കും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) ഗൃഹ-വാഹന ലാഭത്തിന് മികച്ച കാലമാണ്. ഉദ്യോഗാർത്ഥികൾക്ക് അനുയോജ്യമായ തൊഴിൽ ലബ്ധി ഉണ്ടാകും. പുണ്യക്ഷേത്ര ദർശനത്തിനും കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും കൈവരാനും സന്ദർഭമൊരുങ്ങും.
കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) വ്യാപാരാഭിവൃദ്ധിയും പുതിയ കൂട്ടായ്മകളും ഉണ്ടാകും. ഭവനത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കുടുംബത്തിൽ പ്രശാന്തതയും പൂർണ്ണ ആരോഗ്യ സൗഖ്യവും അനുഭവപ്പെടാൻ ഈശ്വരാധീനം തുണയ്ക്കും.
തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) ഔദ്യോഗിക കാര്യങ്ങളിൽ നിഷ്ഠയും രേഖകളിൽ സുതാര്യതയും പുലർത്തുക. സാമ്പത്തിക ഇടപാടുകളിൽ മുൻകരുതൽ പാലിക്കുന്നത് തടസ്സങ്ങൾ ഒഴിഞ്ഞ് സമാധാനം കൊണ്ടുവരും.
വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) വിലപിടിപ്പുള്ള അസറ്റുകളും വസ്തുവകകളും ഭദ്രമായി കാത്തുസൂക്ഷിക്കുക. സുപ്രധാന കാര്യങ്ങളിൽ ധൃതിപിടിച്ച തീരുമാനങ്ങൾ ഒഴിവാക്കി മുതിർന്നവരുടെ ഉപദേശം തേടുന്നത് വിജയമേകും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) ധനകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പദവി ഉയർച്ച ഉണ്ടാകും. നിക്ഷേപിച്ച പണം പലിശ സഹിതം തിരികെ ലഭിക്കും. ഗൃഹലാഭത്തിനും മിത്ര സഹായത്തിനും വഴി തെളിയും.
മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) സർക്കാർ തലത്തിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. മേലധികാരികളുടെ പ്രീതി നേടും. ദൈവാനുഗ്രഹത്താൽ സകല അഭിലാഷങ്ങളും സഫലമാകുകയും ശാസ്ത്ര-വൈദ്യ രംഗത്തുള്ളവർ തിളങ്ങുകയും ചെയ്യും.
കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) മാതാപിതാക്കളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ നൽകുക. അയൽക്കാരുമായി മാന്യമായ ബന്ധം പുലർത്തുന്നതും ധനകാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതും ഗുണം ചെയ്യും.
മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) സംഭാഷണത്തിൽ സൌമ്യത പുലർത്തുന്നത് സത്കീർത്തി നിലനിർത്താൻ സഹായിക്കും. വിവേകപൂർവ്വമായ ദിനചര്യകളിലൂടെ ഉത്കണ്ഠകൾ അകറ്റി കർമ്മരംഗത്ത് പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുക.
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
No Comment.