പ്രണയത്തിൽ വഞ്ചിക്കപ്പെട്ട നിരാശയിൽ ഉച്ചയ്ക്ക് 3 മണിക്ക് രഞ്ജിനി തന്റെ വീട്ടിലെത്തിയെന്നും, വഞ്ചിച്ചയാളോട് പ്രതികാരം ചെയ്യണമെന്ന് കരഞ്ഞുപറഞ്ഞെന്നും സുനിൽ വ്യക്തമാക്കുന്നു. അന്ന് രഞ്ജിനിയെ ശാന്തയാക്കി ആ സങ്കടത്തിൽ നിന്ന് മാറ്റാൻ ഒരു ‘ബ്രേക്ക്അപ്പ് പാർട്ടി’ സംഘടിപ്പിച്ചത് താനാണെന്നും സുനിൽ വെളിപ്പെടുത്തി. വഞ്ചിക്കപ്പെടുന്നത് വലിയ വേദനയാണെന്ന് ഇതിനോട് രഞ്ജിനിയും പ്രതികരിച്ചു.
ഒപ്പം, തന്റെ ജീവിതത്തിലുണ്ടായ കടുത്ത സാമ്പത്തിക തകർച്ചയെക്കുറിച്ചും അത്യാവശ്യ ഘട്ടങ്ങളെക്കുറിച്ചും സുനിൽ അഭിമുഖത്തിൽ മനസ്സ് തുറന്നു.
രഞ്ജിനി ഹരിദാസിന്റെ ‘ജിനി ടോക്സ്’ എന്ന യൂട്യൂബ് ഷോയിൽ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ ഒ.ജി. സുനിൽ പങ്കുവെച്ച ഓർമ്മകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
No Comment.