Skip to content

chithrodayamflashnews.com

November 29, 2026 10:27 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഇന്നത്തെ രാശി ഫലം(2026 ഓഗസ്റ്റ് 12, ബുധനാഴ്ച)

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) സൗമ്യദിനത്തിൽ മനസ്സിന് ആകുലതകൾ ഉണ്ടാകാതെ സൂക്ഷിക്കുക. തൊഴിൽപരമായ കാര്യങ്ങളിൽ ക്ഷമയോടുകൂടിയ സമീപനം അനിവാര്യമാണ്. ഭൂമി സംബന്ധമായ വരുമാനത്തിൽ വ്യതിയാനങ്ങൾ വരാമെങ്കിലും ഈശ്വരപ്രാർത്ഥനകൾ ശാന്തി തരും.

ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) വിദേശദേശങ്ങളിൽ നിന്നും നന്മയും ഭൗതിക സഹായങ്ങളും കൈവരിക്കും. പുതിയ വ്യാപാര സംരംഭങ്ങൾക്ക് അടിത്തറയിടാൻ അനുയോജ്യമായ സമയമാണ്. നഷ്ടപ്പെട്ടു എന്ന് കരുതപ്പെട്ട വസ്തുക്കൾ ഈശ്വരാധീനത്താൽ തിരികെ ലഭിക്കും.

മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) ധനസ്ഥാനത്ത് ഗ്രഹാനുകൂല്യം ഉള്ളതിനാൽ കരാർ പണികളിലെ കിട്ടാക്കടങ്ങൾ ലഭ്യമാകും. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിദ്യയും കഴിവുകളും അംഗീകരിക്കപ്പെടും. കടബാധ്യതകൾ വലിയ അളവിൽ പരിഹരിക്കാൻ സാധിക്കും.

കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) ഭാഗ്യസ്ഥാന അനുഗ്രഹത്താൽ പുണ്യതീർത്ഥാടനങ്ങളും ദൈവീക കാര്യങ്ങളും സാധ്യമാകും. ഗൃഹത്തിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും. ഭൂമി വാങ്ങുന്നതിനും വസ്തുവകകളുടെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിനും ആലോചിക്കും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) ശാരീരിക സുഖത്തിനായി ഭക്ഷണക്രമത്തിലും ഔഷധസേവയിലും പൂർണ്ണ ശ്രദ്ധ പുലർത്തുക. ഓഹരി വിപണിയിൽ ജാഗ്രത അനിവാര്യമാണ്. സർക്കാർ സംബന്ധമായ ആനുകൂല്യങ്ങൾക്ക് ചെറിയ കാലതാമസം നേരിട്ടേക്കാം.

കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) വിദേശതൊഴിൽ രംഗത്തുള്ളവർക്ക് വിശേഷപ്പെട്ട ധനലാഭവും പദവി ഉയർച്ചയും കൈവരും. കലാപ്രവർത്തകർക്ക് പ്രശസ്തിയും നവീന അവസരങ്ങളും ഒരുങ്ങും. ബന്ധുമിത്രാദികളുടെ മംഗള കാര്യങ്ങളിൽ പങ്കാളികളാകും.

തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) ഗാർഹിക ജീവിതത്തിൽ പരസ്പര സ്നേഹവും വിശ്വാസവും ദൃഢമാകും. സർവ്വ കാര്യങ്ങളിലും ദൈവാനുകൂല്യം പ്രകടമാകും. ഔദ്യോഗിക പദവി കൈവരുന്നതിനും കാണാതായ വസ്തുക്കൾ തിരികെ കിട്ടുന്നതിനും യോഗമുണ്ട്.

വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) അധികാര സ്ഥാനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ സമചിത്തതയോടെ സ്വീകരിക്കുക. വാർത്താപ്രചരണത്തിനും മാധ്യമരംഗത്തും പ്രവർത്തിക്കുന്നവർക്ക് വിശേഷപ്പെട്ട വിജയവും പ്രശസ്തിയും ഉണ്ടാകും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) സുരക്ഷാ സേവനങ്ങളിലും വൈദ്യരംഗത്തും ഇരിക്കുന്നവർ കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിക്കുക. ദിനചര്യകളിൽ ക്രമം പാലിക്കുന്നത് സുഖം തരും. വാഹനങ്ങളുടെ പരിപാലനത്തിൽ ശ്രദ്ധ പുലർത്തേണ്ടതാണ്.

മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) പ്രതിഭാശാലികളായ കലാകാരന്മാർക്ക് ഉന്നത ബഹുമതികൾ ലഭിക്കും. ഗൃഹം, വാഹനം, ഭൂമി എന്നിവ കൈവശം വന്നുചേരും. തൊഴിൽപരമായ അഭിപ്രായവ്യത്യാസങ്ങൾ മധ്യസ്ഥ ചർച്ചകൾ വഴി പരിഹരിക്കപ്പെടും.

കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) വ്യവഹാരങ്ങളിലും തർക്കങ്ങളിലും അനുകൂലമായ വിധികൾ ലഭിക്കും. പിതൃസ്വത്തിൽ നിന്നും വലിയ സാമ്പത്തിക അഭിവൃദ്ധി പ്രതീക്ഷിക്കാം. ബന്ധുജനസമാഗമവും വിനോദയാത്രകളും മനസ്സിന് ഉന്മേഷം പകരും.

മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) സംഭാഷണങ്ങളിൽ സമാധാനവും മിതത്വവും പാലിക്കുന്നത് ദോഷങ്ങളെ അകറ്റും. ശാന്തമായ സമീപനം കൊണ്ട് പ്രതിസന്ധികളെ ഇല്ലാതാക്കാം. തടസ്സങ്ങൾ താൽക്കാലികം മാത്രമാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക.


തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6