Skip to content

chithrodayamflashnews.com

November 29, 2026 9:39 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

20 കുഞ്ഞുങ്ങളുടെ ജീ.വൻ കാക്കാൻ സ്വന്തം ജീ.വൻ ബലി നൽകിയ കാഞ്ചൻ ബായ്; സോഷ്യൽ ലോകത്തിന്റെ കണ്ണീരണിഞ്ഞ ആദരം!

മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ മടവാട പഞ്ചായത്തിലുൾപ്പെട്ട റാണീപുര ഗ്രാമത്തിൽ നിന്നാണ് മനസ്സിനെ ഉലയ്ക്കുന്ന ആ വാർത്തയെത്തുന്നത്. അങ്കണവാടി മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 20-ഓളം കുരുന്നുകളുടെ ജീ.വൻ രക്ഷിക്കാൻ സ്വന്തം ജീ.വൻ തൃണവത്കരിച്ച 45-കാരിയായ കാഞ്ചൻ ബായ് മേഘ്‌വാൾ എന്ന പാചകത്തൊഴിലാളിയുടെ (അങ്കണവാടി ഹെൽപ്പർ) ത്യാഗം ഏവരുടെയും കണ്ണ് നിറയ്ക്കുകയാണ്.

​അങ്കണവാടി മുറ്റത്ത് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വൻ തേനീച്ചക്കൂട്ടം ഇളകി വരികയായിരുന്നു. ഭയന്നുവിറച്ച കുരുന്നുകൾക്ക് നേരെ തേനീച്ചകൾ പാഞ്ഞടുക്കുന്നത് കണ്ട കാഞ്ചൻ ബായ് ഒട്ടും മടിച്ചില്ല. പരിസരത്തുണ്ടായിരുന്ന ടാർപോളിനും പായകളും വസ്ത്രങ്ങളും ഉപയോഗിച്ച് കുഞ്ഞുങ്ങളെ പൊതിഞ്ഞുപിടിച്ച് ഓരോരുത്തരെയായി സുരക്ഷിതമായി അങ്കണവാടി കെട്ടിടത്തിനുള്ളിലേക്ക് കയറ്റി.

​തന്റെ ശരീരമാസകലം മാരകമായി തേനീച്ചകളുടെ കുത്തേൽക്കുമ്പോഴും, ആ വേദനയത്രയും സഹിച്ചുകൊണ്ട് അവസാന കുഞ്ഞിനെയും സുരക്ഷിതയാക്കുന്നത് വരെ കാഞ്ചൻ ബായ് പിൻവാങ്ങിയില്ല.

കുട്ടികളുടെയും കാഞ്ചൻ ബായിയുടെയും നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും 20 കുഞ്ഞുങ്ങളെയും അവർ രക്ഷപ്പെടുത്തിയിരുന്നു. 🏃‍♂️💨 എന്നാൽ തൊട്ടടുത്ത നിമിഷം കാഞ്ചൻ ബായ് കുഴഞ്ഞുവീണു. ഉടൻ തന്നെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ആ ജീ.വൻ രക്ഷിക്കാനായില്ല.

​”സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ ലോകത്ത്, അന്യന്റെ ജീ.വന് വേണ്ടി സ്വന്തം ജീ.വൻ തൃണവത്കരിക്കാൻ ഒരു വലിയ മനസ്സ് തന്നെ വേണം!” തങ്ങളെ വിശ്വസിച്ചേൽപ്പിച്ച കുഞ്ഞുങ്ങളോടുള്ള ആത്മാർത്ഥതയുടെയും മാതൃത്വത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണ് ഈ അമ്മ. 20 കുഞ്ഞുങ്ങളുടെ ജീ.വനാണ് സ്വന്തം ചോ.ര കൊടുത്ത് അവർ കാത്തുസൂക്ഷിച്ചത്.

ഏതൊരു അവാർഡിനേക്കാളും വലുതാണ് ആ അമ്മമനസ്സിന് ജനങ്ങളുടെ മനസ്സിലുള്ള സ്ഥാനം!

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6