മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ മടവാട പഞ്ചായത്തിലുൾപ്പെട്ട റാണീപുര ഗ്രാമത്തിൽ നിന്നാണ് മനസ്സിനെ ഉലയ്ക്കുന്ന ആ വാർത്തയെത്തുന്നത്. അങ്കണവാടി മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 20-ഓളം കുരുന്നുകളുടെ ജീ.വൻ രക്ഷിക്കാൻ സ്വന്തം ജീ.വൻ തൃണവത്കരിച്ച 45-കാരിയായ കാഞ്ചൻ ബായ് മേഘ്വാൾ എന്ന പാചകത്തൊഴിലാളിയുടെ (അങ്കണവാടി ഹെൽപ്പർ) ത്യാഗം ഏവരുടെയും കണ്ണ് നിറയ്ക്കുകയാണ്.
അങ്കണവാടി മുറ്റത്ത് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വൻ തേനീച്ചക്കൂട്ടം ഇളകി വരികയായിരുന്നു. ഭയന്നുവിറച്ച കുരുന്നുകൾക്ക് നേരെ തേനീച്ചകൾ പാഞ്ഞടുക്കുന്നത് കണ്ട കാഞ്ചൻ ബായ് ഒട്ടും മടിച്ചില്ല. പരിസരത്തുണ്ടായിരുന്ന ടാർപോളിനും പായകളും വസ്ത്രങ്ങളും ഉപയോഗിച്ച് കുഞ്ഞുങ്ങളെ പൊതിഞ്ഞുപിടിച്ച് ഓരോരുത്തരെയായി സുരക്ഷിതമായി അങ്കണവാടി കെട്ടിടത്തിനുള്ളിലേക്ക് കയറ്റി.
തന്റെ ശരീരമാസകലം മാരകമായി തേനീച്ചകളുടെ കുത്തേൽക്കുമ്പോഴും, ആ വേദനയത്രയും സഹിച്ചുകൊണ്ട് അവസാന കുഞ്ഞിനെയും സുരക്ഷിതയാക്കുന്നത് വരെ കാഞ്ചൻ ബായ് പിൻവാങ്ങിയില്ല.
കുട്ടികളുടെയും കാഞ്ചൻ ബായിയുടെയും നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും 20 കുഞ്ഞുങ്ങളെയും അവർ രക്ഷപ്പെടുത്തിയിരുന്നു. 🏃♂️💨 എന്നാൽ തൊട്ടടുത്ത നിമിഷം കാഞ്ചൻ ബായ് കുഴഞ്ഞുവീണു. ഉടൻ തന്നെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ആ ജീ.വൻ രക്ഷിക്കാനായില്ല.
”സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ ലോകത്ത്, അന്യന്റെ ജീ.വന് വേണ്ടി സ്വന്തം ജീ.വൻ തൃണവത്കരിക്കാൻ ഒരു വലിയ മനസ്സ് തന്നെ വേണം!” തങ്ങളെ വിശ്വസിച്ചേൽപ്പിച്ച കുഞ്ഞുങ്ങളോടുള്ള ആത്മാർത്ഥതയുടെയും മാതൃത്വത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണ് ഈ അമ്മ. 20 കുഞ്ഞുങ്ങളുടെ ജീ.വനാണ് സ്വന്തം ചോ.ര കൊടുത്ത് അവർ കാത്തുസൂക്ഷിച്ചത്.
ഏതൊരു അവാർഡിനേക്കാളും വലുതാണ് ആ അമ്മമനസ്സിന് ജനങ്ങളുടെ മനസ്സിലുള്ള സ്ഥാനം!
No Comment.