Skip to content

chithrodayamflashnews.com

October 15, 2026 7:41 am

ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട് ലക്ഷങ്ങൾ നഷ്ടപ്പെട്ട 28 കാരി ജീവനൊടുക്കി

കർണാടകയിലെ നെലമംഗല ബൊമ്മനഹള്ളിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന രഞ്ജിത (28) ഓൺലൈൻ ഗെയിമിംഗ് അടിമപ്പെട്ട് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുകയും വലിയ കടബാധ്യത ഉണ്ടാകുകയും ചെയ്ത മനോവിഷമത്തിൽ ജീവനൊടുക്കി.

ഒരു വർഷം മുമ്പ് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടപ്പോൾ രഞ്ജിതയുടെ അമ്മയും ഭർത്താവ് അരുണും ചേർന്ന് 15 ലക്ഷം രൂപയുടെ കടം അടച്ചുതീർത്തിരുന്നു. ഇതിനുശേഷവും അവർ ഓൺലൈൻ ഗെയിമിംഗ് ഉപേക്ഷിച്ചില്ല. വീണ്ടും പണം മുടക്കി കളിച്ചു.

10 വർഷം മുമ്പാണ് അരുണിനെ വിവാഹം കഴിച്ചത്. ഗുല്‍ബർഗ നിവാസികളായ ദമ്പതികൾ കഴിഞ്ഞ അഞ്ച് വർഷമായി നെലമംഗലയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഏഴ് വയസ്സുള്ള മകനുണ്ട്.

രണ്ട് ദിവസം മുമ്പ് ഭർത്താവ് ജോലിക്കായി ഗുല്‍ബർഗയിലേക്ക് പോയിരുന്നു. മകനോടൊപ്പം വീട്ടിലായിരുന്ന രഞ്ജിതയാണ് ഇന്നലെ രാത്രി ജീവനൊടുക്കിയത്. നെലമംഗല റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
ഓൺലൈൻ ഗെയിമിംഗ് അടിമത്തം എത്രമാത്രം ജീവിതങ്ങളെ തകർക്കാമെന്നതിന്റെ മറ്റൊരു ദാരുണമായ ഉദാഹരണം. കുടുംബത്തിന്റെ ദുരന്തം അളവറ്റതാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6