വലിയൊരു ദു.ര.ന്തത്തിന്റെ വക്കിൽ നിന്നും 4 ആം ക്ലാസ് വിദ്യർത്ഥിനിയെ രക്ഷിച്ച പ്രിയ എന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . ആലുവ കിഴക്കേ കടുങ്ങലൂരിലെ സ്വകാര്യ വിദ്യാലയത്തിലെ 4 ആം ക്ലാസ് വിദ്യാർത്ഥിനിയെയാണ് കഴിഞ്ഞ ദിവസം യുവാവ് തട്ടികൊണ്ട് പോവാൻ ശ്രെമം നടത്തിയത് .

പേടിയോടെ കരഞ്ഞുകൊണ്ട് പെൺകുട്ടി തൊട്ടടുത്തുള്ള തുണിക്കടയിലേക്ക് ഓടിക്കയറുകയും തുണിക്കട ജീവനക്കാരിയായ പ്രിയ കുട്ടിയെ സംരക്ഷിച്ചു പിടിക്കുകയും കുട്ടിയുടെ അമ്മയെയും ഒപ്പം പോലീസിനെയും വിളിച്ചുവരുത്തുകയായിരുന്നു. പ്രതിയായ യുവാവ് കടയ്ക്കുള്ളിൽ ബഹളം വയ്ക്കുകയും നഷ്ടങ്ങൾ ഉണ്ടാക്കിയെങ്കിലും ഒരമ്മയെപോലെ പ്രിയ കുഞ്ഞിനെ ചേർത്തുപിടിക്കുകയായിരുന്നു .

പ്രിയയുടെ ധീരമായ പ്രവർത്തിയെ കടുങ്ങല്ലൂർ പഞ്ചായത്ത് ആദരിക്കുകയും ചെയ്തു .
No Comment.