ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഈ മിടുക്കൻ സ്വന്തമായി ‘യൂണിവേഴ്സൽ ഒബ്സർവേറ്ററി എയ്റോസ്പേസ്’ (UOA) എന്ന ബഹിരാകാശ കമ്പനി സ്ഥാപിച്ചു.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ചിന്നഗ്രഹങ്ങളെ (Asteroids) കണ്ടെത്തിയതിലൂടെ യാണ് രാജ്യാന്തര തലത്തിൽ ശ്രേയസ് ശ്രദ്ധേയനായത്.
ഇന്ത്യയുടെ ബഹിരാകാശ മേഖലയ്ക്ക് കരുത്ത് പകരാനും, ഭാവി തലമുറയ്ക്ക് അവസരങ്ങൾ ഒരുക്കാനുമാണ് ഈ ഓൺലൈൻ കമ്പനി ആരംഭിച്ചതെന്ന് ശ്രേയസ് പറയുന്നു.

നാസ പോലുള്ള പ്രമുഖ അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ലോകത്തെ മികച്ച 10 കമ്പനികളിൽ ഒന്നാണ് ഇന്ന് UOA.
സ്പേസിലേക്ക് പേ ലോഡ് എത്തിക്കുന്നതിനുള്ള ‘മിഷൻ ഭാരത്’ ആണ് ഇപ്പോൾ ലക്ഷ്യമിടുന്ന പ്രധാന പ്രോജക്റ്റ്. വരും ദിവസങ്ങളിൽ ഇതിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും.
ഈ വിജയങ്ങൾക്ക് പിന്നിൽ അച്ഛൻ ഗിരീഷ്, അമ്മ ചിഞ്ചു, സഹോദരി ശ്രേയ എന്നിവരുൾപ്പെടുന്ന കുടുംബത്തിൻ്റെ വലിയ പിന്തുണയുണ്ട്.
വീഴ്ചകളിൽ ധൈര്യം പകരുന്നതും നേട്ടങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതും അവരാണ്.
ബഹിരാകാശ ശാസ്ത്രജ്ഞനാകണമെന്നതാണ് ശ്രേയസിൻ്റെ ഏറ്റവും വലിയ സ്വപ്നം
No Comment.