അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായ സംഭവങ്ങളിലൊന്നായിരുന്നു സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡിയുടെയും ഭാര്യ മേഘ നായരുടെയും ദാമ്പത്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾ. അഖിലിനൊപ്പമുള്ള ബന്ധം അവസാനിപ്പിച്ച് മറ്റൊരാൾക്കൊപ്പം മേഘ പോയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും സോഷ്യൽമീഡിയ ചർച്ചകളും വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

അഖിൽ ഉറങ്ങിക്കിടന്നിരുന്ന സമയത്ത് പുലർച്ചെ മേഘ വീട്ടിൽ നിന്ന് സാധനങ്ങളുമായി പുറത്തുപോയെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വർഷങ്ങളോളം പ്രണയിച്ച ശേഷമാണ് അഖിലും മേഘയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം മാത്രമായിരിക്കെയാണ് ഇരുവരുടെയും ദാമ്പത്യബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചയായത്.
സംഭവത്തിന് പിന്നാലെ അഖിൽ കുറച്ചുകാലം സോഷ്യൽമീഡിയയിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ മേഘയ്ക്കെതിരെ ആരോപണങ്ങളുന്നയിക്കാനോ അവരെ കുറ്റപ്പെടുത്താനോ അഖിൽ ശ്രമിച്ചില്ല. കാര്യങ്ങൾ അന്വേഷിച്ച് വിളിച്ചവരോട്, കഴിഞ്ഞത് കഴിഞ്ഞെന്നും മേഘയെ കുറ്റപ്പെടുത്തരുതെന്നും അഖിൽ പറഞ്ഞതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
‘സംഭവിച്ചത് സംഭവിച്ചു. ഇതൊന്നും ഒരു അവസാനമല്ല. അടുത്ത ഓപ്ഷൻ എടുക്കുക, അതുമായി മുന്നോട്ട് പോകുക’ എന്ന തരത്തിലായിരുന്നു അഖിലിന്റെ പ്രതികരണം.
പിന്നാലെ ‘ചിരിച്ചേ ചിരിച്ചേ’ എന്ന ക്യാപ്ഷനോടെ അഖിൽ പങ്കുവെച്ച റീലും വലിയ രീതിയിൽ വൈറലായി. ഫോട്ടോഗ്രാഫറായി അഖിൽ അഭിനയിച്ച വീഡിയോയിൽ, ഗൃഹപ്രവേശന ചടങ്ങിന് ക്ഷണിക്കാനെത്തുന്ന സുഹൃത്തിനോട് ക്യാമറ കൂടി കൊണ്ടുവരാൻ ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. സുഹൃത്തിന്റെ സാന്നിധ്യത്തേക്കാൾ ക്യാമറയ്ക്കാണ് പ്രാധാന്യമെന്ന തരത്തിലുള്ള തമാശയായിരുന്നു റീലിൽ.
റീൽ വളരെ വേഗത്തിൽ ശ്രദ്ധനേടുകയും ഏകദേശം 27 മില്യൺ കാഴ്ചകൾ നേടുകയും ചെയ്തു. നടൻ കാളിദാസ് ജയറാം, ഗായകൻ ഹനാൻ ഷാ, ഇൻഫ്ലുവൻസർമാരായ ദിയ കൃഷ്ണ, അപർണ തോമസ് തുടങ്ങി നിരവധി പേർ റീലിന് കമന്റുകളുമായി എത്തുകയും അഖിലിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം, സംഭവത്തിന് ശേഷം മേഘ സോഷ്യൽമീഡിയയിൽ സജീവമായിരുന്നില്ല. ഇപ്പോഴിതാ വിവാദങ്ങൾക്കൊടുവിൽ പുതിയ പോസ്റ്റുമായി മേഘ എത്തിയിരിക്കുകയാണ്.
‘എന്റെ അച്ഛന്റെ വീട്ടിൽ’ എന്ന ക്യാപ്ഷനോടെയാണ് മേഘ തന്റെ ഏതാനും ചിത്രങ്ങൾ പങ്കുവെച്ചത്. കാഷ്വൽ വേഷത്തിലുള്ള മേഘയുടെ ചിത്രങ്ങളിൽ വലിയ മേക്കപ്പൊന്നുമില്ല. മുഖത്ത് മങ്ങിയ ഒരു ചിരി മാത്രം. ഗാർഡനിൽ നിന്ന് പറിച്ചെടുത്തതെന്ന് തോന്നിക്കുന്ന റോസാപ്പൂവ് ചെവിയിൽ വെച്ചിരിക്കുന്നതും ചിത്രങ്ങളിൽ കാണാം.
പോസ്റ്റിന്റെ കമന്റ് ബോക്സും മേഘ ഓഫ് ചെയ്തിട്ടുണ്ട്. താൻ ഇപ്പോൾ അച്ഛന്റെ വീട്ടിലാണെന്ന വിവരം മാത്രമാണ് പോസ്റ്റിലൂടെ മേഘ വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരാളുമായുള്ള ബന്ധത്തെക്കുറിച്ചോ അഖിലുമായുള്ള ദാമ്പത്യബന്ധത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചോ മേഘ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല.
അഖിലുമായുള്ള ബന്ധം ഔദ്യോഗികമായി വേർപെടുത്തിയോയെന്ന കാര്യത്തിലും വ്യക്തതയില്ല. അതുപോലെ തന്നെ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്ന മറ്റൊരു ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളിലും മേഘയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.

അടുത്തിടെയാണ് അഖിൽ സിനിമയിലും അരങ്ങേറ്റം കുറിച്ചത്. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തപ്പോഴെല്ലാം അഖിൽ മേഘയെക്കുറിച്ച് വാചാലനായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ആരാധകരിലും സോഷ്യൽമീഡിയയിലും വലിയ ചർച്ചയ്ക്ക് കാരണമായി.
ഇപ്പോൾ മേഘ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളും ‘അച്ഛന്റെ വീട്ടിൽ’ എന്ന ക്യാപ്ഷനുമാണ് സോഷ്യൽമീഡിയയിലെ പുതിയ ചർച്ച. എന്നാൽ പോസ്റ്റിന്റെ യഥാർത്ഥ ഉദ്ദേശ്യത്തെക്കുറിച്ച് മേഘ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. അതിനാൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളേക്കാൾ മേഘയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

No Comment.