
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) കർമ്മസ്ഥാനത്ത് കുജബലത്താൽ അധികാരികളുടെ പ്രീതിയും ആദരവും ലഭിക്കും. വാണിജ്യരംഗത്ത് നവീന പദ്ധതികൾ വിജയകരമായി നടപ്പിലാക്കും. കുടുംബത്തിൽ ഐശ്വര്യവും സർവ്വകാര്യ ശാന്തിയും അനുഭവപ്പെടുന്ന ദിവസമത്രേ.
ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) ഗുരുജനങ്ങളുടെയും മുതിർന്നവരുടെയും മാർഗ്ഗനിർദ്ദേശങ്ങളാൽ ലക്ഷ്യപ്രാപ്തി സുഗമമാകും. ധനകാര്യ ഇടപാടുകളിൽ കൃത്യത പുലർത്തുന്നത് വരുംകാലത്തേക്ക് വലിയ ഐശ്വര്യവും സുരക്ഷിതത്വവും പ്രധാനം ചെയ്യും.
മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) വാഹന-ധന കാര്യങ്ങളിൽ മുൻകരുതൽ പാലിക്കുന്നത് ഗ്രഹപ്പിഴകൾ അകറ്റാൻ ഉത്തമമാണ്. വിവേകപൂർവ്വമായ കർമ്മങ്ങളിലൂടെ അപ്രതീക്ഷിത തടസ്സങ്ങളെ ഇല്ലാതാക്കി കാര്യവിജയം നേടാൻ സാധിക്കും.
കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) പങ്കാളിത്ത വ്യാപാരത്തിൽ ലക്ഷ്മീകടാക്ഷവും വർദ്ധിച്ച ലാഭവും ഉണ്ടാകും. വാക്സ്ഥാനത്ത് ജനസമ്മതി വർദ്ധിക്കും. സന്മിത്രങ്ങളുടെ കൂട്ടായ്മയാൽ ഭാവിയിലേക്ക് വലിയ ഭാഗ്യാനുകൂല്യങ്ങൾ രൂപപ്പെടും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) ശത്രുദോഷങ്ങളും സാമ്പത്തിക ബാധ്യതകളും ഒഴിഞ്ഞ് കർമ്മരംഗത്ത് ഉന്നതിയുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് ശുഭവാർത്തകൾ എത്തും. വിവേകപൂർവ്വമായ തന്ത്രങ്ങളാൽ മത്സരങ്ങളിൽ വിജയം വരിക്കും.
കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) സന്താനസ്ഥാനത്ത് ശുഭവാർത്തകളും വിദ്യാവിജയവും ദൃശ്യമാകും. സാമ്പത്തിക തീരുമാനങ്ങളിൽ വിവേകം പുലർത്തുന്നത് ഗ്രഹശാന്തിക്ക് ഉത്തമം. കുടുംബസമ്പർക്കം മനസ്സിന് വലിയ ഉന്മേഷമേകും.
തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) ഗൃഹ-വാഹന കാര്യങ്ങളിൽ ധനവ്യയം കാണുന്നതിനാൽ ആസൂത്രണം വേണം. കർമ്മരംഗത്ത് ഏകാഗ്രത പുലർത്തുക. ബന്ധുജനങ്ങളുമായി സംസാരിക്കുമ്പോൾ ക്ഷമ പാലിക്കുന്നത് കുടുംബൈശ്വര്യം നിലനിർത്തും.
വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) ധൈര്യസ്ഥാനം പൂർണ്ണമായി ബലപ്പെട്ടു നിൽക്കുന്നതിനാൽ പ്രയത്നങ്ങൾ പൂർണ്ണ വിജയത്തിലെത്തും. സഹോദരജനങ്ങളുടെയും വിശ്വസ്ത മിത്രങ്ങളുടെയും സഹായത്താൽ ഉദ്യമങ്ങൾ സഫലമാകും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) കുടുംബത്തിൽ ശാന്തിയും സന്തോഷവും കളിയാടും. വാക്സ്ഥാനത്ത് സൗമ്യത പാലിക്കുന്നത് തർക്കങ്ങൾ ഇല്ലാതാക്കും. ഭൂമി-കൃഷി സംബന്ധമായ കാര്യങ്ങളിൽ നിന്നും വർദ്ധിച്ച ആദായം സിദ്ധിക്കും.
മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) ലഗ്നബലവും ശരീരകാന്തിയും വർദ്ധിക്കുന്ന ദിനമാണ്. സമൂഹത്തിലും തൊഴിൽസ്ഥാനത്തും ആദരവ് വർദ്ധിക്കും. ആന്തരിക ഊർജ്ജത്തോടെയുള്ള കർമ്മങ്ങൾ കാര്യസിദ്ധി പ്രധാനം ചെയ്യും.
കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) വ്യയസ്ഥാനത്ത് അനാവശ്യ ചെലവുകൾ വരാൻ ഇടയുള്ളതിനാൽ സാമ്പത്തിക അച്ചടക്കം പാലിക്കുക. മുതിർന്നവരുടെ ഉപദേശം തേടുന്നത് പരാജയങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) ലാഭസ്ഥാനത്ത് ഗ്രഹങ്ങൾ അനുകൂലമായി നിലകൊള്ളുന്നതിനാൽ സാമ്പത്തിക സമൃദ്ധി അനുഭവപ്പെടും. പൂർവ്വ പ്രയത്നങ്ങൾക്ക് തക്കതായ അംഗീകാരവും പ്രതിഫലവും തേടിയെത്തും.
തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
No Comment.