കണ്ണമംഗലം: വീട്ടുകാരെ പേടിപ്പിക്കാനായി കളിച്ച കളി കാര്യമായി, 11 കാരന് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അഫ്നാസ് (11) ആണ് അബദ്ധത്തില്‍ മരണപ്പെട്ടത്.
സ്കൂളില്‍ പോവാന്‍ നേരം വീട്ടുകാര്‍ വഴക്ക് പറഞ്ഞിരുന്നു. പിന്നാലെ വീട്ടുകാരെ പേടിപ്പിക്കാന്‍ ജനലില്‍ കയര്‍ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതിനിടെ കളി കാര്യമായി. കയര്‍ കഴുത്തില്‍ കുരുങ്ങി മരണം സംഭവിക്കുകയായിരുന്നു.
ഉടനെ കുന്നുംപുറത്തും കൊണ്ടോട്ടിയിലും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കണ്ണമംഗലം വാളക്കുട തടത്തില്‍ താമസിക്കുന്ന എ.ആര് നഗര്‍ സ്വദേശി അഷ്റഫിന്റെ മകനാണ് അഫ്നാസ്.
വീട്ടുകാരെ പേടിപ്പിക്കാനായി കളിച്ച കളി കാര്യമായി, 11 കാരന് ദാരുണാന്ത്യം.
No Comment.