Skip to content

chithrodayamflashnews.com

October 14, 2026 3:18 pm

മെസ്സിയുടെ പേരിലെ തട്ടിപ്പിലെ അന്വേഷണം മുൻ കായികമന്ത്രി വി.അബ്ദുറഹിമാനിലേക്ക്

മെസ്സിയുടെ പേരിലെ തട്ടിപ്പിലെ അന്വേഷണം മുൻ കായികമന്ത്രി വി.അബ്ദുറഹിമാനിലേക്ക്. റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനി ഉടമ ആന്റോ ആഗസ്റ്റിന് വഴിവിട്ട സഹായം നൽകുന്നതിൽ മുൻ മന്ത്രി ഇടനിലക്കാരനായന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കൊച്ചി സ്‌റ്റേഡിയം കൈമാറ്റത്തിന് ചുക്കാൻ പിടിച്ചത് മുൻമന്ത്രിയാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളും കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ എസ്ഐടിക്ക് ലഭിച്ചു. ഇതോടെയാണ് അബ്ദുറഹിമാന്റെ പങ്കിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

ആദ്യഘട്ടം എന്ന നിലയിൽ ഓഫിസ് കേന്ദ്രീകരിച്ചുള്ള ഇടപാടുകൾക്ക് നേതൃത്വം കൊടുത്ത രണ്ട് പഴ്സനൽ സ്‌റ്റാഫിനെ ചോദ്യം ചെയ്യും. അതിനുശേഷം വി.അബ്ദുറഹിമാനെയും നോട്ടിസ് നൽകി വിളിപ്പിക്കാനാണ് എസ്ഐടിയുടെ ആലോചന.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6