ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ വനിതാ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയായി ചരിത്രം കുറിച്ച വിദർശ കെ. വിനോദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
അരുവിക്കര മണ്ഡലത്തിലെ ആര്യനാട് സ്വദേശിയായ മനു എസ്. രവിയുടെ ഭാര്യയായ വിദർശയുടെ ഈ അപൂർവ നേട്ടം അരുവിക്കരയ്ക്കും കേരളത്തിനാകെയും അഭിമാന നിമിഷമാണ്.
എളവേണിൽ വാളറിവൻ, സോനം മസ്കർ എന്നിവർക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചാണ് വിദർശ വെള്ളി മെഡൽ സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡലെന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.
അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും മികവിന്റെയും കരുത്തിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു വിദർശ
No Comment.