വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ കുഞ്ഞിനെi വരവേൽക്കാനൊരുങ്ങുകയായിരുന്നു ആ കുടുംബം. പ്രസവമുറിക്ക് പുറത്ത് കുഞ്ഞിനും അമ്മയ്ക്കുമായി പ്രാർത്ഥനയിലും ആകാംക്ഷയിലുമായിരുന്നു എല്ലാവരും. അതിനിടെയാണ് ഡോക്ടർ കുഞ്ഞിനെ കാണാനായി അകത്തേക്ക് വിളിച്ചത്. ഡോക്ടറുടെ കൈകളിലുള്ള കുഞ്ഞിനെ വാരിയെടുക്കാൻ അച്ഛൻ ഓടിയെത്തുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അവിടെ കണ്ട കാഴ്ച ഏവരെയും ഒരു നിമിഷം നിശബ്ദരാക്കി.
സ്വന്തം കുഞ്ഞിന്റെ മുഖം ഒന്ന് കാണുന്നതിന് മുൻപ് അയാൾ ഓടിയെത്തിയത് തളർന്നുകിടക്കുന്ന തന്റെ ഭാര്യയുടെ അടുത്തേക്കായിരുന്നു.
അവളുടെ കൈകളിൽ ചേർത്തുപിടിച്ച്, നെറ്റിയിൽ സ്നേഹത്തോടെ ഒരു ഉമ്മ നൽകി.അവളുടെ കാലുകളിൽ തൊട്ട് തൊഴുതു , കാരണം അയാൾക്കറിയായിരുന്നു തനിക്കൊരു കുഞ്ഞിനെ സമ്മാനിക്കാൻ അവൾ എത്രത്തോളം വേദന അനുഭവിച്ചു എന്ന് . അവൾ സുരക്ഷിതയാണെന്ന് ഉറപ്പാക്കിയ ശേഷമാണ് അയാൾ തന്റെ പൊന്നോമനയെ കൈകളിലേക്ക് വാരിയെടുത്തത്.
വർഷങ്ങളോളം കാത്തിരുന്ന കുഞ്ഞിനോട് സ്നേഹമില്ല എന്നല്ല… ആ കുഞ്ഞിനെ തനിക്ക് സമ്മാനിച്ച പ്രിയതമയോടുള്ള സ്നേഹം ഒരു നിമിഷം പോലും മറക്കാതിരുന്നതായിരുന്നു അത്. ജനിച്ചുവീണ കുഞ്ഞിനെ കൈകളിലേക്ക് ഏറ്റുവാങ്ങുന്നതിന് മുൻപ്, ജീവിതപങ്കാളിയുടെ അടുത്തേക്ക് ഓടിയെത്തിയ ആ നിമിഷം കണ്ടു നിന്നവരുടെ കണ്ണ് വരെ ഈറനണിയിച്ചു.. ഒരു നിമിഷം ആ ഭർത്താവിന് മുന്നിൽ നമിച്ചു പോയി .
വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട് നിരവധി ആരാധകരാണ് ഭർത്താവിന്റെ പ്രവൃത്തിക്ക് നിര കയ്യടികളുമായി രംഗത്ത് വരുന്നത്
No Comment.