കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷ (20) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ കീഴുകര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ശേഷമാണ് സംഭവം നടന്നത്.
പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പ്രതിയായ ജിത്തു റിസോർട്ടിലെത്തി യുവതിയുടെ കഴുത്തില്‍ പലതവണ ക്രൂരമായി കുത്തുകയായിരുന്നു.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ദിൻഷ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൊല്ലപ്പെട്ട ദിൻഷ റിസോർട്ടില്‍ ട്രെയിനിയായി ജോലി നോക്കിവരികയായിരുന്നു. ഇവർ ഈ ജോലിയില്‍ പ്രവേശിച്ച് വെറും രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴാണ് ക്രൂരമായ ഈ ആക്രമണം ഉണ്ടാകുന്നത്.
ആക്രമണത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ജിത്തുവിനെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്നാണ് പിടികൂടിയത്. തുടർന്ന് നാട്ടുകാർ ഇയാളെ കെട്ടിയിടുകയും വിവരം ഉടൻതന്നെ പൊലീസില്‍ അറിയിക്കുകയുമായിരുന്നു.

No Comment.