Skip to content

chithrodayamflashnews.com

October 13, 2026 5:07 am
തകർന്ന സ്വപ്നങ്ങളിൽ നിന്ന് – തകർന്ന സ്വപ്നങ്ങൾക്കിടയിലും ജീവിതത്തെ തേടുന്ന കവിതകൾ; ‘ആകാശത്തിന് താഴെ ചുവന്ന നനവുള്ള മണ്ണ്’ കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ ഞെട്ടലിലാണ് നാട്. കടലിന്റെ മകളുടെ സ്വപ്നം ആകാശത്തേക്ക്! മത്സ്യത്തൊഴിലാളിയുടെ മകൾ കരിഷ്മ ഇനി പൈലറ്റ്!  എന്റെ മുത്തിന്റെ ഓർമകൾ പോലും ഇനി പങ്കുവയ്ക്കാൻ പാടില്ലേ? അവൾ ബാക്കിവച്ചത് ഓർമകൾ മാത്രമാണ്… അതെങ്കിലും എന്നോടൊപ്പം ജീവിക്കട്ടെ!” കണ്ണുനിറയ്ക്കുന്ന വാക്കുകളുമായി അംബുജാക്ഷൻ… ബസിൽ കുഴഞ്ഞു വീണ് യുവാവ് , ആംബുലൻസ് പോലെ ചീറി പാഞ്ഞ് ജീവൻ രക്ഷിച്ച് കണ്ടക്ടറും ഡ്രൈവറും 

ഇന്ത്യയിൽ ഉപരിപഠനത്തിന് എത്തിയത് തന്റെ “ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണ്” എന്ന് സിംബാബ്‌വെയിൽ നിന്നുള്ള വിദ്യാർഥിയുടെ പോസ്റ്റ്.

കലുംബ ദ്വാലെ എന്ന യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തത്. ഈ “അബദ്ധം” എന്ന വാക്കിന് തികച്ചും വ്യത്യസ്തമായ അർത്ഥമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ബിരുദം നേടുക എന്ന ലക്ഷ്യത്തോടെയാണ് കലുംബ ഇന്ത്യയിലെത്തിയത്. ഈ മൂന്ന് വർഷത്തെ ജീവിതം നൽകിയത് അപ്രതീക്ഷിതവും മനോഹരവുമായ അനുഭവങ്ങളായിരുന്നു. തമാശരൂപേണയാണ് ഇന്ത്യയിലെത്തിയതിനെ “അബദ്ധം” എന്ന് വിശേഷിപ്പിച്ചതെന്നും യഥാർത്ഥത്തിൽ ഇന്ത്യ സമ്മാനിച്ച കാര്യങ്ങൾ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളാണെന്നും പറയുന്നു.

ഭക്ഷണത്തിന് ചെറിയ പൈസയേ ഉള്ളൂ എന്നതും ചായ മുതൽ യാത്രാക്കൂലി വരെ ഫോൺ വഴി പണമടക്കാൻ സഹായിക്കുന്ന യുപിഐ സംവിധാനവും ഏറെ ആകർഷിച്ചു. ബിരിയാണി, ബട്ടർ ചിക്കൻ, ദോശ, മോമോസ് തുടങ്ങിയ ഇന്ത്യൻ വിഭവങ്ങൾക്ക് അടിമപ്പെട്ടു.

 

രാജ്യത്തുടനീളം നടത്തിയ യാത്രകൾ പുത്തൻ കാഴ്ചകൾ സമ്മാനിച്ചു. മൂന്ന് വർഷം പിന്നിട്ടിട്ടും ഇന്ത്യയുടെ ചെറിയൊരു ഭാഗം മാത്രമേ കണ്ടിട്ടുള്ളൂ.
വിവിധ ഇന്ത്യൻ സംസ്കാരങ്ങളെയും ഭാഷകളെയും അടുത്തറിയാനും ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള പുതിയ സുഹൃത്തുക്കളെ നേടാനും ഈ പഠനകാലം സഹായിച്ചു. സിംബാബ്‌വെ വിദ്യാർഥിയായി എത്തിയ തനിക്ക് ഇന്ത്യ ഇന്ന് സ്വന്തം വീടുപോലെ തോന്നിത്തുടങ്ങിയിരിക്കുന്നു.
കുറിപ്പിന് താഴെ നിരവധി ഇന്ത്യക്കാർ സ്നേഹം അറിയിച്ച് കമന്റുമായെത്തി. “ആരെങ്കിലും ഒരിക്കൽ ഇന്ത്യയിലെത്തിയാൽ അവർ എന്നും ഇന്ത്യയുടെ ഭാഗമായി മാറുന്നു”, “ഇന്ത്യ ഇപ്പോൾ നിങ്ങളുടെ രണ്ടാമത്തെ വീടാണ്” എന്നിങ്ങനെ പ്രതികരണങ്ങൾ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6