കലുംബ ദ്വാലെ എന്ന യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തത്. ഈ “അബദ്ധം” എന്ന വാക്കിന് തികച്ചും വ്യത്യസ്തമായ അർത്ഥമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ബിരുദം നേടുക എന്ന ലക്ഷ്യത്തോടെയാണ് കലുംബ ഇന്ത്യയിലെത്തിയത്. ഈ മൂന്ന് വർഷത്തെ ജീവിതം നൽകിയത് അപ്രതീക്ഷിതവും മനോഹരവുമായ അനുഭവങ്ങളായിരുന്നു. തമാശരൂപേണയാണ് ഇന്ത്യയിലെത്തിയതിനെ “അബദ്ധം” എന്ന് വിശേഷിപ്പിച്ചതെന്നും യഥാർത്ഥത്തിൽ ഇന്ത്യ സമ്മാനിച്ച കാര്യങ്ങൾ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളാണെന്നും പറയുന്നു.
ഭക്ഷണത്തിന് ചെറിയ പൈസയേ ഉള്ളൂ എന്നതും ചായ മുതൽ യാത്രാക്കൂലി വരെ ഫോൺ വഴി പണമടക്കാൻ സഹായിക്കുന്ന യുപിഐ സംവിധാനവും ഏറെ ആകർഷിച്ചു. ബിരിയാണി, ബട്ടർ ചിക്കൻ, ദോശ, മോമോസ് തുടങ്ങിയ ഇന്ത്യൻ വിഭവങ്ങൾക്ക് അടിമപ്പെട്ടു.

രാജ്യത്തുടനീളം നടത്തിയ യാത്രകൾ പുത്തൻ കാഴ്ചകൾ സമ്മാനിച്ചു. മൂന്ന് വർഷം പിന്നിട്ടിട്ടും ഇന്ത്യയുടെ ചെറിയൊരു ഭാഗം മാത്രമേ കണ്ടിട്ടുള്ളൂ.
വിവിധ ഇന്ത്യൻ സംസ്കാരങ്ങളെയും ഭാഷകളെയും അടുത്തറിയാനും ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള പുതിയ സുഹൃത്തുക്കളെ നേടാനും ഈ പഠനകാലം സഹായിച്ചു. സിംബാബ്‌വെ വിദ്യാർഥിയായി എത്തിയ തനിക്ക് ഇന്ത്യ ഇന്ന് സ്വന്തം വീടുപോലെ തോന്നിത്തുടങ്ങിയിരിക്കുന്നു.
കുറിപ്പിന് താഴെ നിരവധി ഇന്ത്യക്കാർ സ്നേഹം അറിയിച്ച് കമന്റുമായെത്തി. “ആരെങ്കിലും ഒരിക്കൽ ഇന്ത്യയിലെത്തിയാൽ അവർ എന്നും ഇന്ത്യയുടെ ഭാഗമായി മാറുന്നു”, “ഇന്ത്യ ഇപ്പോൾ നിങ്ങളുടെ രണ്ടാമത്തെ വീടാണ്” എന്നിങ്ങനെ പ്രതികരണങ്ങൾ
No Comment.