Skip to content

chithrodayamflashnews.com

പോലീസുകാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചകേസിലെ പ്രതികളിലൊരാളെ സാഹസികമായി പിടികൂടി ചെറുതുരുത്തി പോലീസ്

ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ വാറൻറ് പ്രതിയെകുറിച്ച് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്ത കേസിലെ പ്രതിയായ വെട്ടിക്കാട്ടിരി സ്വദേശിയായ പാളയംക്കോട്ടക്കാരൻ വീട്ടിൽ റെജീബ് (32) എന്നയാളെയാണ് ചെറുതുരുത്തി പോലീസ് സാഹസികമായി പിടികൂടിയത്.

4.09.2026 തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ വാറണ്ട് പ്രതിയായ റെജീബ് എന്നയാളെകുറിച്ച് അന്വേഷിക്കാനെത്തിയ ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വാഹനത്തിൽ കലാമണ്ഡലം പരിസരത്ത് എത്തിയതോടെ പ്രതിയും പ്രതിയുടെ കൂട്ടാളിയും ചേർന്ന് റെജീബിൻറെ നിർദ്ദേശത്തിൽ റെജീബിൻെറ കൂട്ടാളി ജീപ്പ് ഓടിച്ചു വന്ന് പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ ജീപ്പ് ഇടിപ്പിച്ച് വാഹനത്തിന് കേടുപാട് ഉണ്ടാക്കുകയും ചെയ്തു. തെറിച്ചു വീണ പോലീസ് ഉദ്യോഗസ്ഥന് പരിക്കുപറ്റിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടറും സംഘവും ജീപ്പ് നിർത്തുവാൻ ആവശ്യപ്പെട്ട സമയം പോലീസ് ഉദ്യോഗസ്ഥർക്കു നേരെ വാഹനം അമിത വേഗതയിൽ ഓടിച്ച് പ്രതികൾ രക്ഷപ്പെട്ടുപോവുകയായിരുന്നു.

ഈ സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ റെജീബ് തൃശൂരിലുള്ള റിസോട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തുകയും കുന്നംകുളം സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ സജു എബ്രഹാമിൻെറ നിർദ്ദേശത്തിലുള്ള അന്വേഷണ സംഘം പ്രതി ഒളിവിൽ താമസിച്ചിരുന്ന റിസോർട്ട് വളഞ്ഞ് സാഹസികമായി പിടികൂടുകയുമായിരുന്നു. ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ കൊലപാതകം പിടിച്ചുപറി തുടങ്ങിയ നിരവധി ക്രിമിനൽകേസുകളിലെ പ്രതിയാണ് റെജീബ്.

അസിസ്റ്റൻറ് കമ്മീഷണർ സജു എബ്രഹാമിൻെറ നേതൃത്വത്തിലും ചെറുതരുത്തി പോലിസ് സർക്കിൾ ഇൻസ്പെക്ടർ ശ്യംകുമാർ. വി.എസിന്റെ നേത്വത്വത്തിലുമുള്ള അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ഡിജോ വാഴപ്പിള്ളി, ഗിരിഷ്.എ, സിവിൽ പോലീസ് ഓഫീസർമാരായ സുബിൻ ചന്ദ്രൻ, ഷമീം.കെ.എ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6