Skip to content

chithrodayamflashnews.com

October 14, 2026 4:14 am

ബസിൽ കുഴഞ്ഞു വീണ് യുവാവ് , ആംബുലൻസ് പോലെ ചീറി പാഞ്ഞ് ജീവൻ രക്ഷിച്ച് കണ്ടക്ടറും ഡ്രൈവറും 

യുവാവിന്റെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് പോലെ പാഞ്ഞ സച്ചിൻ ബസും ഡ്രൈവറായ ഗണേശനും , കണ്ടക്ടറായ പ്രസന്നനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി നേടുന്നത് . കാഞ്ഞങ്ങാട് പയ്യന്നൂർ റൂട്ടിലോടുന്ന സച്ചിൻ ബസിലാണ് സംഭവം നടന്നത് . ഒന്നരയായപ്പോൾ ബസിൽ കയറിയ യുവാവ് സീറ്റിലിരുന്നതിന് പിന്നാലെ പെട്ടന്ന് കുഴഞ്ഞുവീഴുകയായിരുന്നു .

ഉടൻ തന്നെ ഡ്രൈവറായ ഗണേശനും കണ്ടക്ടറായ പ്രസന്നനും യാത്രക്കാരോട് അനുവാദം വാങ്ങിയ ശേഷം ഉടൻ തന്നെ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു . ഇരുവരുടെയും കൃത്യമായ ഇടപെടലിലൂടെ യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു . ഇരുവരുടെയും പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6