Skip to content

chithrodayamflashnews.com

November 29, 2026 9:32 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പള, കോളിയടുക്കം സ്വദേശിനിയായ ഹലീമ സാദിയയെ കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്

കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പള, കോളിയടുക്കം സ്വദേശിനിയായ ഹലീമ സാദിയയെ കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. തൃശൂർ സ്വദേശിയായ അജയ്‌ക്കൊപ്പം വിവാഹിതയായ യുവതി ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ ഹാജരായതായി റിപ്പോർട്ട്.

യുവതിയെ കാണാതായതിനെ തുടർന്ന് പിതാവ് മേൽപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവതി തൃശൂർ സ്വദേശിയായ അജയ്‌ക്കൊപ്പം ചെറുതുരുത്തി പോലീസിൽ ഹാജരായത്. വിവരം തൃശൂർ പോലീസ് മേൽപ്പറമ്പ് പോലീസിനെ അറിയിച്ചതായാണ് റിപ്പോർട്ട്.

തിങ്കളാഴ്ച രാത്രി 11.30നും ചൊവ്വാഴ്ച രാവിലെ ആറിനും ഇടയിലുള്ള സമയത്താണ് യുവതിയെ വീട്ടിൽനിന്ന് കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ബന്ധുക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.

ഹലീമ സാദിയ ഗൾഫിൽ ഉണ്ടായിരുന്ന സമയത്താണ് അജയ്‌യെ പരിചയപ്പെട്ടതെന്നും പിന്നീട് ഇരുവരും തമ്മിൽ അടുപ്പത്തിലായെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഈ പരിചയം പ്രണയത്തിലേക്ക് വളരുകയും ഇരുവരും വിവാഹിതരാകുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരം.

യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് മേൽപ്പറമ്പ് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരും ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ ഹാജരായത്. സംഭവത്തിൽ പോലീസിന്റെ തുടർനടപടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കാണാതായ യുവതിയെ കണ്ടെത്തിയതോടെ സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6