ഇത്തവണ ശ്രദ്ധ നേടുന്നത് ഇവരുടെ പുതിയ ബ്രാൻഡായ നുവാരയുടെ പ്രമോഷനുകളാണ്.
സുഹൈൽ സജീവ് അറസ്റ്റിലായതിന് പിന്നാലെ നൂഹ സജീവ് നേരിട്ട് പ്രത്യക്ഷപ്പെടുന്ന പ്രമോഷൻ വീഡിയോകൾ കുറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും നിരവധി വീഡിയോകളുമായി ഇവർ രംഗത്തെത്തിയിരിക്കുകയാണ്. ഇഹാ ഡിസൈൻസിനേക്കാൾ കൂടുതൽ നുവാരയുടെ പ്രമോഷനുകൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നാണ് പുറത്തുവരുന്ന വീഡിയോകളിൽ നിന്ന് കാണുന്നത്.അതുപോലെ നൂഹാ സജീവ് തന്നെ ബ്രാൻഡിന്റെ വസ്ത്രങ്ങൾ ധരിച്ചു വീഡിയോ പ്രൊമോഷൻ നടത്തുന്നതും നമുക്ക് കാണാം.

ഇതിനിടെ മറ്റൊരു വ്ലോഗറും കൊച്ചിയിലെ ചളിക്കവട്ടത്തുള്ള നുവാരയുടെ ഗോഡൗൺ സന്ദർശിച്ച് ബ്രാൻഡിനെ പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ നൂഹ സജീവ് നേരിട്ട് വന്നു നുവാരയുടെ ബിസിനസ് രീതികളും വസ്ത്രശേഖരവും വിശദീകരിക്കുന്നു.
No Comment.